മുബൈയില്‍ 26/11 ല്‍ ഭീകരാക്രമണം തുടങ്ങുന്ന സമയത്ത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ കാത്തു രക്ഷിക്കേണ്ട ആഭ്യന്തര മന്ത്രാലയത്തിലെ ഒമ്പതു ഉദ്യോഗസ്ഥരും, പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിലെ ‘മുറീ’ എന്ന സ്ഥലത്തു അവധി ആഘോഷിക്കുന്ന തിരക്കില്‍ ആയിരുന്നെന്ന് വെളിപ്പെടുത്തല്‍. അന്നത്തെ ഹോം സെക്രട്ടറി മധുക്കര്‍ ഗുപ്തയും കൂട്ടരും നവംബര്‍ 24 നു പാക്കിസ്ഥാനുമായി ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനു ഇസ്ലാമബാദില്‍ എത്തിയിരുന്നു. ചര്‍ച്ച പൂര്‍ത്തിയാക്കി നവംബര്‍ 25 നു തിരികെ പോരാനായിരുന്നു തീരുമാനം എന്നാല്‍ ഇവരെ പാക്കിസ്ഥാന് ഓഫിഷ്യല്സ് കൂടി ഇടപെട്ട് മൂറി ഹില്‍ സ്റ്റേഷനിലേക്ക് വിനോദയാത്രക്കയച്ചു.
26ന് ഇന്ത്യയില്‍ ഭീകരാക്രമണം നടക്കുന്ന സമയത്ത് ആവശ്യത്തിന് മൊബൈല്‍ ഫോണ്‍ റേഞ്ച് പോലുമില്ലാത്ത ഹില്‍ സ്റ്റേഷനില്‍ അടിച്ചു പൊളിക്കുകയായിരുന്നു ഇന്ത്യന്‍ ആഭ്യന്തര സംഘം. ടൈംസ് നൗ ചാനലാണ് ഇത് സംബന്ധിച്ച ഏറെ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
2008വനവംബര് 24 നാണ് ഹോം സെക്രട്ടറി മധുക്കര്‍ ഗുപ്തയും ഇസ്ലമാബാദിലെത്തിത്. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട എട്ട് വിഷയങ്ങളിലായിരുന്നു പാക്കിസ്ഥാന് ഉദ്യോഗസ്ഥരുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. ഇതിന് ശേഷം ഇന്ത്യന്‍ ആഭ്യന്തര ഉദ്യോഗസ്ഥരെ മുംബൈ ്ആക്രമണസമയത്ത് അകറ്റി നിര്‍ത്താനുള്ള ഐഎസ്ഐ തന്ത്രത്തില്‍ അകപ്പെടുകയായിരുന്നു ഇവരെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
2008 നവംബര്‍ 26 മുതല്‍ 28 വരെ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 164 പേരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായ സുരക്ഷ വീഴ്ച ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായതായി അന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Discussion about this post