കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ജി കൊലയാളി അമിയൂര്‍ ഉല് ഇസ്ലാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
അമിയൂര്‍ ഉള് ഇസ്ലാം(23) എന്ന അസം സ്വദേശിയാണ് കസ്റ്റഡിലുളളത്.
ഡിഎന്‍എ പരിശോധനാഫലം പ്രതിയുടേതുതന്നെ എന്ന് പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചു. ഇയാള്‍ പിടിയിലായ ഉടനെ രക്തം ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായാണ് പൊലീസ് നല്കുന്ന സൂചന. ഇയാള്‍ ലൈംഗിക വൈകൃതം കാണിക്കുന്ന വ്യക്തിയാണെന്നും റിപ്പോര്‍ട്ടുണ്ട്. ജിഷയുടെ വീടിന്റെ അടുത്തായിരുന്നു അമിയുര്‍ താമസിച്ചിരുന്നത്.
ജിഷയെ കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്നാണ് സൂചന. ഇയാള്‍ ഒറ്റയ്ക്കാണ് ജിഷയെ കൊലപ്പെടുത്തിയത്. പ്രതിയെ ഒരിക്കല്‍ ജിഷ കളിയാക്കിയതാണ് കൊലപാതകം നടത്താന്‍ കാരണം. കുളിക്കടവില്‍വച്ച് സ്ത്രീകളുമായി വാക്കേറ്റം ഉണ്ടായിരുന്നു. കുളിക്കടവില്‍ ഇയാള്‍ കുളിക്കാന്‍ ഇറങ്ങിയതുമായി ബന്ധപ്പെട്ടാണ് വഴക്കുണ്ടായത്. വഴക്കിനിടെ ജിഷയ്ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ അമിയൂര്‍ ഉള് ഇസ്ലാമിനെ അടിച്ചു. ഇതുകണ്ട് ജിഷ ചിരിച്ചതാണ് കൊലയിലേക്ക് നയിച്ചത്.
വഴക്കിനുശേഷം പ്രതി ജിഷയുടെ വീട് തേടിപ്പിടിച്ച് അവിടേക്ക് എത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വീട്ടില്‍വച്ച് വഴക്കുണ്ടാകുകയും ജിഷ ഇയാളെ ചെരുപ്പൂരി അടിക്കുകയും ചെയ്തു. തിരിച്ചുപോയ ഇയാള്‍, ഉച്ചയ്ക്കുശേഷം മദ്യപിച്ച ശേഷം തിരികെയെത്തി. തുടര്‍ന്ന് വീണ്ടും ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. ജിഷയെ അമിയൂര്‍ ഉള് ഇസ്ലാം ആക്രമിക്കുകയും ചെയ്തു. ആദ്യം കത്തിയുപയോഗിച്ച് ജിഷയെ കുത്തിവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ജിഷ തിരികെ ആക്രമിച്ചു. അമിയുറിനെ ജിഷ കടിച്ചു. ഇയാള്‍ തിരിച്ച് ജിഷയെയും കടിച്ചു. ആ കടിയില്‍ ജിഷയുടെ വസ്ത്രത്തില്‍ പടര്‍ന്ന ഉമിനീരാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
കുത്തേറ്റു വീണ ജിഷ വെള്ളം ചോദിച്ചെങ്കിലും പ്രതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് മാനഭംഗ ശ്രമം നടന്നത്. എന്നാല്‍ ജിഷ ശക്തമായി ചെറുത്തുനിന്നു. മാനഭംഗപ്പെടുത്താന്‍ സാധിക്കാതിരുന്ന പ്രതി ജനനേന്ദ്രിയം കുത്തിക്കീറുകയായിരുന്നു. കൊലയ്ക്കുശേഷം കനാലിലൂടെയാണ് ഇയാള്‍ രക്ഷപെട്ടത്. ചെളിപുരണ്ടതിനെ തുടര്‍ന്ന് ചെരുപ്പ് ഉപേക്ഷിക്കുകയായിരുന്നു. പെരുമ്പാവൂര്‍ വിട്ട ഇയാള്‍ നേരെ അസമിലേക്കാണ് പോയത്.
Discussion about this post