കൊച്ചി: ജിഷ വധക്കേസുമായി ബന്ധപ്പെട്ടു തിരിച്ചറിയല്‍ പരേഡ് നടന്നതിന് ശേഷം അമിറുല്‍ ഇസ്ലാമിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതായി റിപ്പോര്‍ട്ട്. കൂടുതല്‍ സാക്ഷികളെ പോലീസ് കേന്ദ്രങ്ങളില്‍ ഹാജരാക്കി തെളിവുകള്‍ ശക്തമാക്കാനിരിക്കെ പ്രതിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നത് വിവാദമായിട്ടുണ്ട്. കൈകാലുകള്‍ ബന്ധിച്ച നിലയില്‍ പ്രതി നിലത്തിരിക്കുന്ന ചിത്രമാണ് ഒരു ഉദ്യോഗസ്ഥന് ഇന്നലെ പുറത്തുവിട്ടതെന്ന് ൃ ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പിന്നീട് ഡി.ജി.പി ഇടപെട്ടാണ് ചിത്രം മാധ്യമങ്ങളില്‍ വരുന്നതു തടയുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ തലയില്‍ ഹെല്‍മറ്റ് വച്ചാണ് അമിറുള്‍ ഇസ്ലാമിനെ പുറത്തേക്ക് കൊണ്ടു വന്നതും കോടതിയില്‍ ഹാജരാക്കിയതും. ഇന്നലെ അയല്‍വാസിയായ സ്ത്രി അമിറുളിനെ പരേഡിനിടയില്‍ തിരിച്ചറിഞ്ഞിരുന്നു. ഇനിയും തിരിച്ചറിയല്‍ പരേഡ് വേണ്ടി വരുമെന്നാണ് പോലിസ് പറയുന്നത്. ഇതിനിടെ നേരത്തെ പോലിസ് തയ്യാറാക്കിയ രേഖാചിത്രവുമായി അമീറിലുന് സാമ്യമില്ല എന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്.
പ്രതിയുടെ നിറം, മുടി, മുഖത്തിന്റെ ആകൃതി എന്നിവയ്ക്ക് രേഖാചിത്രവുമായി യാതൊരു സാമ്യവുമില്ല എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് അമിറുളിനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജാരാക്കും. പോലിസ് കസ്റ്റഡി അപേക്ഷ നല്‍കും. പ്രതിയെ തെളിവെടുപ്പിനായി ജിഷയുടെ വീട്ടില്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൃത്യം നിര്‍വഹിച്ചശേഷം പ്രതി രക്ഷപ്പെട്ട വഴിയിലെ കാടുകള്‍ ഇന്നലെ വെട്ടിത്തെളിച്ചിരുന്നു. നേരത്തേ പഴയ അന്വേഷണ സംഘവും പ്രതി പോയ വഴിയിലൂടെ സഞ്ചരിച്ചിരുന്നു. തെളിവെടുപ്പിനായി വന്‍ പോലീസ് സേനയെ വിന്യസിക്കാനാണ് തീരുമാനം.
ജിഷയെ കൊലപ്പെടുത്തിയശേഷം പ്രതി അമീര്‍ ഉള് ഇസ്ലാം ആസമിലേക്കു പോയിരുന്നോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഇതിനിടെ ഇയാളുടെ സുഹൃത്ത് അനാറുള്‍ എവിടെയാണെന്ന് പോലിസിന് വ്യക്തമായതായും സൂചനയുണ്ട്.
Discussion about this post