കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിനെ തെളിവെടുപ്പിനായി കാഞ്ചീപുരത്തേക്ക് കൊണ്ടുപോയി. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് അന്വേഷണ സംഘം തെളിവെടുപ്പിനായി പുറപ്പെട്ടത്. അമിറുള്‍ ഒളിവില്‍ കഴിഞ്ഞകാലത്ത് താമസിച്ച സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും.
കാഞ്ചീപുരത്തെ വാഹന നിര്‍മാണശാലയില്‍ താല്‍ക്കാലിക ജോലിക്കാരനായി തങ്ങുമ്പോഴാണ് അമിറുള്‍ പിടിയിലായത്. ജിഷയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കൊലക്ക് ഉപയോഗിച്ചത് എന്ന് കരുതുന്ന കത്തി കണ്ടെടുത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. സൂഷ്മപരിശോധനയില്‍ കത്തിയില്‍ രക്താംശം കണ്ടെത്തിയിരുന്നു. അമിറൂളിന്റെ പോലിസ് കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനുള്ള നീക്കം. ഇന്നലെ ജിഷയുടെ വീട്ടിലും ലോഡ്ജിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
Discussion about this post