അരവിന്ദ് കെജ്രിവാളിനെതിരായ സുബ്രഹ്മണ്യന് സ്വാമിയുടെ പരാതി ആഭ്യന്തര വകുപ്പിന് കൈമാറി രാഷ്ട്രപതി കാര്യാലയം. തികച്ചും ഏകപക്ഷിയമായും, അനിയന്ത്രിതമായും ഉത്തരവാദിത്തമില്ലാതെയുമാണ് കെജ്രിവാളും സംഘവും പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി രാഷ്ട്രപതിക്ക് കഴിഞ്ഞയാഴ്ച കത്ത് നല്‍കിയത്.
കെജ്രിവാളിനെ സഹായിക്കുന്ന തരത്തില്‍ തികച്ചും ലാഘവത്തോടെയുള്ള സമീപനമാണ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് എടുക്കുന്നതെന്നും സ്വാമി ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ കല്പന അനുസരിച്ചാണ് ഇത്തരം സമീപനം സ്വീകരിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ എഎപിക്കെതിരെ എന്ന ധാരണ ഉണ്ടാക്കുന്നുണ്ടെന്നും സ്വാമി പറയുന്നു.സ്വാമിയുടെ പരാതി ആഭ്യന്തര മന്ത്രാലയത്തിന് അയച്ച് കൊടുത്തതായി രാഷ്ട്രപതിയുട ഓഫിസ് അദ്ദേഹത്തെ അറിയിച്ചു. ബിജെപി എംപി മഹേഷ് ഗിരിക്കെതിരെ ആരോപണം ഉന്നയിച്ച് തനിക്കെതിരായ ആരോപണത്തെ ചെറുക്കാനുള്ള ശ്രമമാണ് കെജ്രിവാള് നടത്തുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും സംഘവും ബിജെപി എംപിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ഭരണഘടനപരമായി അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും സ്വാമി രാഷ്ട്രപതിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചാബ് യുപി തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ എഎപിയേയും , കെജ്രിവാളിനെയും
പ്രതിരോധത്തിലാക്കുന്നതാണ് സുബ്രഹ്മണ്യന് സ്വാമിയുടെ നീക്കം.
Discussion about this post