കോട്ടയം : സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് പരോക്ഷ വിമര്‍ശനം.പിണറായിയുടെ പേര് പരാമര്‍ശിക്കാതെയാണ് വിമര്‍ശനമുണ്ടായത് .
സിപിഎം നേതാവിന്റെ മോശം പദപ്രയോഗങ്ങള്‍ വോട്ടിംഗിനെ ബാധിച്ചു എന്നായിരുന്നു പിണറായിക്കെതിരെയുള്ള കുറ്റപ്പെടുത്തല്‍. ഇത് ആലപ്പുഴ, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണമായി. നേതാവും അനുയായികളും എന്ന ധാരണ സിപിഎം തിരുത്തേണ്ടതാണ്.
എല്‍ഡിഎഫ് സംവിധാനം തുല്യ അവകാശമുള്ളതാണ്. സമരപരാജയങ്ങളെ സ്വയം വിമര്‍ശനപരമായി വിലയിരുത്തണമെന്നും സിപിഐ സംസ്ഥാനസമ്മേളന
റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post