തിരുവനന്തപുരം: ലക്ഷദ്വീപില്‍ സെക്സ് റാക്കറ്റിലെ പ്രതികളെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷന് ആക്രമിക്കുകയും ആശുപത്രിയില്‍ ചികിത്സ തേടിയ പോലീസുകാരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഘത്തിനുവേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇടപെട്ടതായി ആരോപണം.
സെക്സ് റാക്കറ്റുമായി ബന്ധമുള്ള സിപിഎം ലക്ഷദ്വീപ് ലോക്കല്‍കമ്മിറ്റി അംഗവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലക്ഷദ്വീപില്‍നിന്നുള്ള സിപിഎം സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ. മുനീറിനും സംഘത്തിനും വേണ്ടി കോടിയേരി രംഗത്തെത്തി എന്ന വാര്‍ത്ത ജന്മഭൂമി പത്രമാണ് റിപ്പോര്‍ട്ട് ചെയ്തതത്. ഡോ. മുനീറും സംഘവും സ്റ്റേഷന് ആക്രമിച്ച് പരുക്കേല്പിച്ച എസ്ഐ അമീര്ബിന് മുഹമ്മദ്, മുനീറിനെ സ്റ്റേഷനില്‍ മര്‍ദ്ദിച്ചുവെന്നും എസ്ഐയ്ക്കെതിരെ നടപടി വേണമെന്നും കോടിയേരിയുടെ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണം സെക്സ് റാക്കറ്റിലേക്ക് ചെന്നെത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിനടുത്തുള്ള മൂസക്കുന്ന് ഗോത്തി, ഇയാളുടെ ഭാര്യ നൂര്ജഹാന് എന്നിവരാണ് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തത്. അന്വേഷണത്തില്‍ ആറോളം കുട്ടികള്‍ ഇവര്ക്കിരയായതായും പ്രമുഖ സെക്സ് റാക്കറ്റ് സംഘമാണ് ഇതിനുപിന്നിലെന്നും കണ്ടെത്തി. സംഭവം വിവാദമായതോടെ മൂസക്കുന്ന് അമേരിക്കയിലേക്കും ഭാര്യ നൂര്ജഹാന് കൊച്ചിയിലേക്കും കടന്നു. കഴിഞ്ഞമാസം 4 ന് നൂര്‍ജഹാനെ കലൂരില്‍ വച്ചും പോലീസ് ഇടപെടലിനെതുടര്‍ന്ന് അമേരിക്കയില്‍ നിന്ന് തിരിച്ചയച്ച മൂസക്കുന്നിനെ കൊച്ചി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ വച്ചും അറസ്റ്റുചെയ്തു. ്. പോലീസ് അന്വേഷണം മിനിക്കോയ് ദ്വീപില്‍ ക്ലിനിക്ക് നടത്തുന്ന ഡോ. മുനീറിന്റെ സ്റ്റാഫുകളിലേക്കും മുനീറുമായി അടുത്ത ബന്ധമുള്ള ഹസന് കുന്നുകേയിലേക്കും എത്തുകയായിരുന്നു.
ലൈംഗികചൂഷണത്തിനിരയാകുന്ന കുട്ടികള്‍ക്ക് മുനീറിന്റെ ആശുപത്രിയില്‍ രഹസ്യമായി ചികിത്സയും ഗര്‍ഭഛിദ്രവും നടക്കുന്നതായും പോലീസ് കണ്ടത്തി. കസ്റ്റഡിയില്‍ വിട്ട മൂസക്കുന്നില്നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്ന് ഹസന്കുന്നുകേയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതേ തുടര്‍ന്ന് 25 ന് വൈകിട്ട് ഡോ. മുനീറും സംഘവും സ്റ്റേഷന് ആക്രമിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്റ്റേഷന് അക്രമത്തില്‍ സാരമായി പരിക്കേറ്റ നാലു പോലീസുകാര്‍ സമീപത്തെ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെയെത്തിയ മുനീറും സംഘവും എസ്ഐയെയും പോലീസുകാരെയും ക്രൂരമായി ആക്രമിച്ചു. എസ്ഐ അമിര്ബിന് മുഹമ്മദിന് തലയ്ക്കടിയേറ്റു. മറ്റുനാലുപോലീസുകാരെയും മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. പോലീസ് കോണ്‍സ്റ്റബിള്‍ അഷര്‍ യാസിം ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഐസിയുവിലാണ്.
ഡോ. മുനീര്‍ ലക്ഷദീപിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ചെയര്മാന്കൂടിയാണ്. തീവ്രവാദബന്ധമുണ്ടെന്ന് സംശയിക്കുന്ന സാക്കിര്‍ നായിക്കുമായി മുനീറിന്റെ സ്ഥാപനത്തിന് ബന്ധമുണ്ട്.
Discussion about this post