ശബരിമലയില്‍ എല്ലാ പ്രായത്തിലമുള്ള സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന വിഷയത്തില്‍ നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ സന്ദീപാനന്ദഗിരിയെ രൂക്ഷമായി വിമര്‍ശിച്ച് തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍. ക്ഷേത്രം മുഴുവന്‍ സമയവും തുറന്നിരിക്കണമെന്നതിന്റെ അടിസ്ഥാനം ധര്മ്മശാസ്ത്രമല്ല പിണറായി വിജയനും, സിപിഎമ്മുമാണ്, സന്ദീപാനന്ദഗിരിയുടെ കാവിക്ക് കീഴേ ചുവപ്പാണ്. ഈ ഉഡായിപ്പൊക്കെ എല്ലാവര്ക്കും മനസിലാകും എന്നിങ്ങനെയായിരുന്നു രാഹുലിന്റെ വാക്കുകള്‍.
വീഡിയൊ
ശബരിമലയിലെ ധ്യാനശ്ലോകത്തെച്ചൊല്ലിയും രൂക്ഷമായ തര്‍ക്കം നടന്നു. സന്ദീപാനന്ദഗിരി ആവര്‍ത്തിച്ച് പറയുന്ന ധ്യാനശ്ലോകം തെറ്റാണെന്നായിരുന്നു ാഹുല്‍ ഈശ്വറിന്റെ വാദം.
ധ്യാനശ്ലോകമെന്ന അവകാശവുമായി രാഹുല്‍ ഈശ്വര്‍ ഒരു ശ്ലോകം ചര്‍ച്ചയില്‍ അവതരിപ്പിച്ചതോടെ ഇതല്ല ശ്ലോകമെന്ന് സന്ദീപാനന്ദഗിരി വാദിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സന്ദീപാനന്ദഗിരി എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. പിന്നീട് ഇത് വെല്ലുവിളിക്കുന്ന നിലയിലേക്കും ചര്‍ച്ച വഴിമാറി. താന്‍ പറയുന്നത് കള്ളമാണെങ്കില്‍ സന്ദീപാനന്ദഗിരിയുടെ ശിഷ്യത്വം സ്വീകരിക്കാന്‍ തയാറാണെന്ന് രാഹുല്‍ വാദിച്ചു. എന്നാല്‍ സന്ദീപാനന്ദഗിരി പറയുന്നത് കള്ളമാണെന്ന് തെളിഞ്ഞാല്‍ കാഷായം ഊരി വക്കാന്‍ കഴിയുമോ എന്നും രാഹുല്‍ ചോദിച്ചു.
വീഡിയൊ-
Discussion about this post