കൊച്ചി: ബാര്‍ ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. വിജിലന്‍സ് ഓഫീലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുക. ഇത് സംബന്ധിച്ച് ബാബുവിന് വിജിലന്‍സ് നോട്ടീസ് അയച്ചു. കേരള ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രിയല്‍സ് അസോസിയേഷന് പ്രസിഡന്റായ വിഎം രാധാകൃഷ്ണന് നല്കിയ പരാതിയിന്മേലാണ് വിജിലന്‍സ് നടപടി. കെ ബാബു മന്ത്രിയായിരുന്നപ്പോള്‍ ചെയ്തിട്ടുള്ള മുഴുവന്‍ നടപടികളും പരിശോധിക്കണമെന്നായിരുന്നു വി.എം രാധാകൃഷ്ണന്റെ പരാതി.
ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും, മദ്യനയം രൂപീകരിച്ചതിലും അഴിമതിയുണ്ട്. കൂടാതെ ബാര്‍ഹോട്ടല്‍ അസോസിയേഷന് ഭാരവാഹികള്‍ ഇടനിലക്കാരായി പല ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. ബാര്‍ ലൈസന്‍സ് നല്കുന്നതില് കെ ബാബു അഴിമതി കാണിച്ചെന്ന ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ എറണാകുളം റെയ്ഞ്ച് എസ് പി നിശാന്തിനി നടത്തിയ അന്വേഷണത്തില്‍ കെ ബാബുവിനെ കുറ്റവിമുക്തനാക്കിയിരുന്നു.
Discussion about this post