കര്‍ണാടകയില്‍ നടക്കുന്ന മൈസൂര്‍ രാജാവ് ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷത്തിനെതിരെ കോദവ ദേശീയ കൗണ്‍സില്‍ (സിഎന്‍സി) രംഗത്തെത്തി.. മതയാഥാസ്ഥിതികനായ ടിപ്പുവിന്റെ ജന്മദിനാഘോഷത്തിന് പിന്നില്‍ രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലുണ്ടെന്നും വിഷയം എന്‍ഐഎ അന്വേഷിക്കണമെന്നും കൗണ്‍സില്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.
ഒരു ലക്ഷത്തോളം കോദവരേയും, ആയിരക്കണക്കിന് ഹിന്ദുക്കളെയും കൊന്നൊടുക്കിയ ഹിന്ദു വിരുദ്ധനായ ഒരാളെ മഹത് വത്ക്കരിക്കുന്നത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സംഘടിപ്പിച്ച ടിപ്പു ജയന്തി ആഘോഷത്തിനിടെ നിരവധി കലാപങ്ങള്‍ അരങ്ങേറിയിരുന്നു. കുടകിലും കര്‍ണാടകയിലെ മറ്റ് പല പ്രദേശങ്ങളിലും ഹിന്ദു സംഘടനകള്‍ ആഘോഷത്തിനെതിരെ രംഗത്തെത്തി. എന്നാല്‍ ആഘോഷത്ത അനുകൂലിച്ച് ചില മതസംഘടനകള്‍ കൂടി രംഗത്തെത്തിയതോടെ പ്രശ്നങ്ങള്‍ വഷളാകുകയായിരുന്നു.
ഈ വര്‍ഷം ടിപ്പു ജയന്തി ആഘോഷം സംഘടിപ്പിക്കരുതെന്ന് കൗണ്‍സില്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
”ടിപ്പു സ്വാതന്ത്ര്യസമര സേനാനിയല്ല. തന്റെ സാമ്രാജ്യം വളര്‍ത്തുക മാത്രമായിരുന്നു ലക്ഷ്യം. കന്നഡ് ഭാഷയ്ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചു. കന്നഡയ്ക്ക് പകരം പേര്‍ഷ്യന്‍ ഭാഷ ഭരണഭാഷയാക്കാനുള്ള തീരുമാനം അതിന്റെ ഭാഗമായിരുന്നു”-സ്എന്‍സി പ്രസിഡണ്ട് യുഎന്‍ നാച്ചപ്പ പറഞ്ഞു. രാജ്യം ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കുന്നതിന് എതിരാണ്. കഴിഞ്ഞ വര്‍ഷം കുടകിലുണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണം കേരളത്തില്‍ നിന്ന് ചില രാജ്യവിരുദ്ധ സംഘടനാ പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറിയതാണ്. കുടക്, മലബാര്‍, മംഗളൂരു എന്നിവിടങ്ങളിലെ ഹിന്ദു സമൂഹത്തിനിടയില്‍ ടിപ്പുവിനെതിരായ വലിയ വികാരം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post