ബാഗ്ദാദ്: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഇറാഖ് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റുമായി ശക്തമായ പോരാട്ടം തുടരുന്ന മൊസൂളില്‍ ബാഗ്ദാദിയുടെ സുരക്ഷിത താവളം ഉള്‍പ്പെടുന്ന പ്രദേശം സൈന്യം വളഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. ബാഗ്ദാദി കൊല്ലപ്പെടുകയാണെങ്കില്‍ ഐഎസ് എന്ന സംവിധാനം തന്നെ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ഇറാഖി കുര്ദ്ദിസ്ഥാന് പ്രസിഡന്റ് മസൂദ് ബര്‍സാനിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഫൗദ് ഹുസൈന് പറഞ്ഞു. ഇദ്ദേഹത്തെ ഉദ്ധരിച്ചാണ് മാദ്ധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്.
ഐഎസ് പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണെന്നും എന്നാല്‍ എത്ര നാള് വേണ്ടി വരുമെന്ന് മാത്രമാണ് അറിയേണ്ടതെന്നും ഫൗദ് ഹുസൈന് കൂട്ടിച്ചേര്‍ത്തു. ബാഗ്ദാദി അവിടെയുണ്ടെന്ന് പല കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചതായി ഫൗദ് ഹുസൈന് പറഞ്ഞു. ബാഗ്ദാദി കൊല്ലപ്പെടുകയാണെങ്കില്‍ ഐഎസ് എന്ന സംവിധാനം തന്നെ അവസാനിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷത്തിന് ശേഷമാണ് മൊസൂളില്‍ ഇറാഖ് സേന ഇത്രയ്ക്ക് മേല്‍ക്കോയ്മ നേടുന്നത്. കഴിഞ്ഞ എട്ടോ ഒന്‍പതോ മാസങ്ങളായി ബാഗ്ദാദി ഇവിടെ ഒരു കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. ഇക്കാലയളവിനുളളില്‍ ഇയാള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയോ പ്രസ്താവനകള്‍ നടത്തുകയോ ചെയ്തിട്ടില്ല. മൊസൂളിന്റെ നഗര പരിധിയില്‍ ഉളള ഗോഗ്ജാലി ജില്ലയില്‍ വരെ ഇറാഖി സ്പെഷല്‍ സേനയ്ക്ക് കടന്നുചെല്ലാന്‍ കഴിഞ്ഞിട്ടുണ്ട്. സൈനിക മുന്നേറ്റത്തിന് തടയിടാനായി കോണ്‍ക്രീറ്റ് മതിലുകള്‍ ഉള്‍പ്പെടെ ഐഎസ് ഭീകരര്‍ തീര്‍ത്തിട്ടുണ്ട്.
Discussion about this post