റെക്കോര്‍ഡുകള്‍ തകര്‍ത്ത് മോഹന്‍ലാലിന്റെ പുലിമുരുകന് മുന്നോട്ട്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കി. കളക്ഷനില്‍ മുമ്പില്‍ നിന്ന ദൃശ്യത്തിന്റെ മലയാള സിനിമയിലെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു പുലിമുരുകന്റെ മുന്നേറ്റം.
ഒക്ടോബര്‍ ഏഴ് റിലീസ് ചെയ്ത ചിത്രം 100 കോടി ബോക്സോഫീസ് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ റിപ്പോര്‍ട്ടാണിത്. റിലീസ് ചെയ്ത് 30 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പുലിമുരുകന്റെ ഈ നേട്ടം.
60 കോടിയാണ് പുലിമുരുകന്റെ ബോക്സോഫീസ് കളക്ഷന്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലിമുരുകന് ഒരു ദിവസം 470 ഷോകളായിരുന്നു. ഇന്ത്യയില്‍ നിന്ന് മൊത്തമായി 77 കോടിയാണ് ചിത്രം ബോക്സോഫീസില്‍ നേടിയത്. ചെന്നൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
9.82 കോടിയാണ് ചിത്രത്തിന് യുഎഇ ബോക്സോഫീസില്‍ ലഭിച്ചത്. അന്യഭാഷാ ചിത്രങ്ങളായ കബാലിയുടെയും സുല്‍ത്താന്റെയും റെക്കോര്‍ഡാണ് പുലിമുരുകന് ഇതുവഴി തകര്‍ത്തത്.
ബഹറിനില്‍ നിന്ന് 1.09 കോടിയും കുവൈറ്റില്‍ 91.45 ലക്ഷവും ഖത്തറില്‍ നിന്ന് 1.13 കോടിയും ഒമാനില്‍ നിന്ന് 86.10 ലക്ഷവുമാണ് പുലിമുരുകന് നേടിയത്. യുഎയില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഏറ്റവും 13.83 കോടിയാണ് ചിത്രം ബോക്സോഫീസില്‍ നേടിയത്.
യുഎസില്‍ നിന്ന് ചിത്രം ഒരു കോടി രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
കൂടാതെ സാറ്റ് ലൈറ്റ്, ഓഡിയോ, വിതരണാവകാശത്തിലൂടെ 15 കോടി നേടിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റിലീസ് ചെയ്ത് 30 ദിവസത്തിനുള്ളില്‍ മൊത്തം കളക്ഷന്‍ 105 കോടി ചിത്രം നേടി.
Discussion about this post