കൊല്ലം: അഞ്ചല്‍ ഏരൂര്‍ നെട്ടയം രാമഭദ്രന് വധക്കേസില്‍ കശുവണ്ടി വികസന കോര്പറേഷന് ചെയര്‍മാനും സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എസ്. ജയമോഹന് അറസ്റ്റില്‍. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സനല്‍ സ്റ്റാഫും ഡി.വൈ.എഫ്.ഐ നേതാവുമായ കുണ്ടറ സ്വദേശി മാക്സന്, ജില്ലാ കമ്മിറ്റി അംഗം കെ. ബാബുപണിക്കര്‍, ഡി.വൈ.എഫ്.ഐ നേതാവ് പുനലൂര്‍ സ്വദേശി റിയാസ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യപ്രതിയെന്നു കരുതുന്ന അഞ്ചല്‍ ഏരിയ സെക്രട്ടറി പി.എസ്.സുമന് ഒളിവിലാണ് 2010 ഏപ്രില്‍ 10നാണ് ഏരൂര്‍ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാമഭദ്രന് കൊല്ലപ്പെട്ടത്. രാഷ്ട്രീയവൈരമായിരുന്നു കൊലയ്ക്കുപിന്നില്‍. ആദ്യം ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് വിവാദങ്ങളെതുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കൈമാറി. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പത്മകുമാര്‍ ഉള്‍പ്പെടെ പത്തോളംപേരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.
Discussion about this post