തിരുവനന്തപുരം: സഹകരണ പ്രശ്നത്തില്‍ കേരളം കേന്ദ്രവുമായി തുറന്ന പോരിലേക്ക്. സര്‍വ്വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി വിസമ്മതിച്ചതിനാല്‍ ഡല്‍ഹി യാത്ര റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി അനുമതി നല്‍കിയില്ലെന്ന് പിണറായി വിജയന് പറഞ്ഞു.
ധനമന്ത്രിയെ കാണാന്‍ മാത്രം ഡല്‍ഹിക്ക് പോകേണ്ട കാര്യമില്ല. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് സംസ്ഥാനത്തിനോടുള്ള അനാദരവാണ്. സംസ്ഥാനത്തിന്റെ വികാരം കേന്ദ്രം മാനിക്കുന്നില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഫാസിസ്റ്റ് ഭരണമാണ് കേന്ദ്രത്തിലുള്ളത്. ഹിറ്റ്്ലറെയും മുസോളനിയേയും മാതൃകയാക്കിയവരാണ് കേന്ദ്രത്തില്‍ ഭരണത്തിലുള്ളത് അവരില്‍ നിന്ന് ജനാധിപത്യ ബോധം പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്നും പിണറായി വിജയന് പറഞ്ഞു.
ബിജെപി സംഘം ഡല്‍ഹിയില്‍ പോയതിനെ പിറകെയുള്ള തീരുമാനം സംശയാസ്പദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎംഒയുടെ നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
Discussion about this post