മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് മാധ്യമനിരീക്ഷകന് അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഒറ്റയിരുപ്പില്‍ മൂന്നു മൊഴിയും ചൊല്ലി ഭാര്യയെ ഒഴിവാക്കുന്ന സമ്പ്രദായം പാടില്ലെന്ന് കേരളാ ഹൈക്കോടതി വിധികല്പിച്ചു. ഇത് ഭരണഘടനാ വിരുദ്ധം മാത്രമല്ല മതവിരുദ്ധവുമാണെന്ന് കൂട്ടിച്ചേര്‍ത്തു. കൂട്ടത്തില്‍ ഖുറാനില്‍ നിന്നുള്ള ഏതാനും വരികളും എടുത്തു ചേര്‍ത്തു.
മുഹമ്മദ് മുഷ്ത്താഖ് എന്നൊരു ജഡ്ജിയാണ് ഈ അതിക്രമം ചെയ്തത്. ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഏകസിവില്‍ കോഡ് നടപ്പാക്കി ഇസ്ലാമിക ശരിയത്തിനു പാരപണിയാന്‍ നോക്കുമ്പോഴാണ് മുഷ്താഖ് ജഡ്ജി ഈ സെല്‍ഫ് ഗോള്‍ അടിച്ചിട്ടുള്ളത്.
മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടരുത്, ഖുറാന് വ്യാഖ്യാനിക്കാനുള്ള അധികാരം പണ്ഡിതന്മാരായ മുസ്ലിയാക്കന്മാര്ക്ക് മാത്രമാണ്. ഷാബാനു കേസിന്റെ കാലത്തുതന്നെ ഇക്കാര്യം ഉറപ്പിച്ചതാണ്. അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നതുകൊണ്ട് കോടതി വിധി മറികടക്കാന്‍ പുതിയ നിയമം ഉണ്ടാക്കി. ഇപ്പോള്‍ നരേന്ദ്രമോദിയാണ് പ്രധാനമന്ത്രി. അത്തരം സൗമനസ്യമൊന്നും പ്രതീക്ഷിക്കാന്‍ വയ്യ.
അഞ്ചെട്ടുകൊല്ലം മുന്‍പ് ഇതിനോട് കിടപിടിക്കുന്ന ഒരു വിധി അന്ന് കേരളാ ഹൈക്കോടതി ജഡ്ജിയായിരുന്ന ഹാറൂണ്‍ അല്‍ റഷീദ് പാസാക്കുകയുണ്ടായി അന്ന് മന് മോഹന്‍ സിംഗിന്റെ ഭരണമായതുകൊണ്ട് പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടായില്ല. ഈ വര്‍ഷം ആദ്യം ഏറക്കുറെ ഇതൊക്കെത്തന്നെ ജസ്റ്റിസ് കമാല്‍ പാഷ കോഴിക്കോട്ട് മൈക്ക് വെച്ച് പ്രസംഗിക്കുകയും ചെയ്തു. പ്രസംഗം കോടതിവിധിയല്ലാത്തതിനാല് അതുകൊണ്ടും ദോഷമുണ്ടായില്ല.
ഭരണഘടനയില്‍ നിന്ന് നാല്പത്തിനാലാം അനുച്ഛേദം നീക്കം ചെയ്യണം എന്ന് ചേളാരി സമസ്ത പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് മുഷ്താഖിന്റെ മുത്തലാഖ് വിധി. ആലിക്കുട്ടി മുസ്ലിയാര്‍ക്കും മായന്‍ ഹാജിക്കും ഇനി പിടിപ്പതു പണിയാകും.
കയറിപ്പോകുന്ന കുരങ്ങന് ഏണിവെച്ചുകൊടുക്കുന്ന പണിയാണ് ജസ്റ്റിസ് മുഷ്താഖ് ചെയ്തിട്ടുള്ളത്. ഖിയാമത്തിന്റെ ഓരോ അലാമത്തുകള്‍.
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1034937353302657/?type=3&theater” bottom=”30″]
Discussion about this post