ഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് തന്നെ അവതരിപ്പിക്കും. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് ബജറ്റ് മാറ്റുന്നതിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം ചോദിച്ചിരുന്നു. ഇതില്‍ ബജറ്റ് മാറ്റേണ്ടെ സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പാലിച്ച് കൊണ്ട് തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷ. ബജറ്റുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സെപ്തംബര്‍ മാസത്തില്‍ തന്നെ സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് കൈമാറിയിരുന്നു. പെട്ടെന്ന് എടുത്ത തീരുമാനമല്ല ബജറ്റ് അവതരണം. അതുകൊണ്ട് ഇപ്പോള്‍ ബജറ്റ് മാറ്റേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയുള്ള മറുപടി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്നാണ് സൂചന. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബജറ്റ് മാറ്റണമെന്ന നിലപാടിലാണ്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മാര്‍ച്ച്? എട്ടിന് ശേഷം ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.
Discussion about this post