ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യം സ്ഥിരീകരിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തി. എസ്പിയുമായി ഒന്നിച്ച് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. വിശാലസഖ്യം സാധ്യമാവില്ലെങ്കില്‍ ബിജെപി ഉയര്‍ത്തുന്ന ഭീഷണി തടയാന്‍ സഖ്യം ഉപകരിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് അഖിലേഷ് യാദവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 43 വയസുകാരനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി തുടര്‍ച്ചയായി ഭരണ പിടിക്കാനുള്ള ഒരുക്കത്തിലാണ്.
മുഖ്യ എതിരാളികളായ മായാവതിയേയും ബിജെപിയേയും വീഴ്ത്താന്‍ കോണ്‍ഗ്രസ് പിന്തുണ അനിവാര്യമാണെന്നാണ് അഖിലേഷിന്റെ കണക്ക് കൂട്ടല്‍. പിതാവ് മുലായം സിങ് യാദവുമായുണ്ടായ പോരും രണ്ട് ചേരിയായതും തിരിച്ചടിക്കുമെന്നിരിക്കെ കോണ്‍ഗ്രസ് ഒപ്പമുള്ളത് ബലം നല്‍കുമെന്നാണ് അഖിലേഷ് കരുതുന്നു. എന്നാല്‍ ശക്തമല്ലാത്ത കോണ്‍ഗ്രസുമായി ചേര്‍ന്നുണ്ടാക്കുന്ന സഖ്യം കൊണ്ട് എസ്പിയ്ക്ക് വലിയ നേട്ടുമുണ്ടാകില്ലെന്നാണ് ബിജെപിയും ബിഎസ്പിയും വിലയിരുത്തുന്നത്.
Discussion about this post