ചെങ്ങറയില്‍ മേവാനിയുടെ പരിപാടിയ്ക്ക് മൈക്ക് ഉപയോഗിക്കുന്നതിന് വിലക്ക്
ചെങ്ങറ: ആദിവാസികള്‍ക്ക് ഭൂമി നല്‍കാത്തതില്‍ സിപിഎമ്മിനെതിരെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി. ഏത് തരത്തിലുള്ള കമ്മ്യൂണിസമാണ് ഇവര്‍ നടപ്പാക്കുന്നതെന്ന് മേവാനി ചോദിച്ചു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കൊപ്പം നിന്നിരുന്ന സിപിഎം കേരളത്തില്‍ ഇരട്ടതാപ്പാണ് കാണിക്കുന്നതെന്നും മേവാനി കുറ്റപ്പെടുത്തി.
: ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കൊപ്പം നിന്നിരുന്ന സിപിഐഎം കേരളത്തിലെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളത്തിലെ ഭൂരഹിതരായ ആളുകള്‍ക്ക് ഭൂമി നല്കാന് സ്ഥലം ഉണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഭൂമി നല്‍കാത്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാതിക്കോളനികള്‍ തുടച്ചുനീക്കുക, കേരളമോഡല്‍ പൊളിച്ചെഴുത്തുക എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന ചലോ തിരുവനന്തപുരം പദയാത്ര ഉദ്ഘാടനം ചെയ്യാന്‍ വേണ്ടിയാണ് ജിഗ്നേഷ് മേവാനി ചെങ്ങറ സമരഭൂമിയിലെത്തിയത്. എന്നാല്‍ പരിപാടിയ്ക്ക് മൈക്ക് ഉപയോഗിക്കുന്നതിന് പൊലീസ് വിലക്ക് ഏര്‍പ്പെടുത്തി.
ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31 വരെ കാസര്‍കോഡ് നിന്നും തിരുവനന്തപുരത്തേയ്ക്കാണ് പദയാത്ര നടത്തുന്നത്.
Discussion about this post