സിഎഎ എന്നാല്‍ ജനങ്ങള്‍ക്ക് പൗരത്വം നല്കുന്ന ഒന്ന് മാത്രമല്ലെന്ന് അമിത് ഷാ. ലക്ഷക്കണക്കിന് ആളുകള്ക്ക് ഇതിലൂടെ അവര്‍ അര്ഹിക്കുന്ന നീതിയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ സിഎഎയുടെ ഭാഗമായി പൗരത്വ സര്ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്ഗ്ര്‌സിന്റെയും കൂട്ടുകക്ഷികളുടെയും പ്രീണനരാഷ്ട്രീയത്തിന്റെ ഇരകളായവര്ക്കു ള്ള നീതിയാണ് ഇതിലൂടെ നടപ്പാക്കുന്നത്. 1947 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ അഭയാര്ത്ഥികളായി മാറിയവര്‍ക്ക് നീതി ലഭിച്ചില്ല. ഹിന്ദു , ബുദ്ധ, സിഖ്, ജൈന എന്നീ മതവിഭാഗങ്ങളിലായിപ്പോയതിന്റെ മാത്രം പേരില്‍ അവര്‍ അയല്‍രാജ്യങ്ങളില്‍
പീഡിപ്പിക്കപ്പെട്ടു. അതിലുപരി അവര്‍ ജന്മദേശത്തും പീഡിപ്പിക്കപ്പെടുകയാണ്.
ഇന്ഡി് സഖ്യത്തിനൊരിക്കലും അവര്ക്ക് നീതി നല്കാാന്‍ കഴിയില്ല കാരണം അവര്‍ എപ്പോഴും സ്വീകരിച്ചത് പ്രീണനരാഷ്ട്രീയമാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവര്ക്ക് അവരര്ഹിിക്കുന്ന നീതി നല്കുംി. അമിത് ഷാ പറഞ്ഞു.
വിഭജനകാലത്ത് പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിലും അകപ്പെട്ടു പോയ ന്യൂനപക്ഷത്തിന് കടുത്ത പീഡനമാണ് നേരിടേണ്ടി വന്നത്. വിഭജനശേഷം അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേ്ക്ക് വരുന്ന ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധ അഭയാര്ത്ഥിഗകള്ക്ക്് പൗരത്വം നല്കാ മെന്ന് കോണ്ഗ്രഷസ് പല കാലങ്ങളിലായി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഇലക്ഷന്‍ കഴിയുമ്പോള്‍ അവര്‍ അത് പൂര്ണ്ണ്മായും മറക്കും.
1947, 1948, 1950 ഈ കാലഘട്ടങ്ങളില്‍ നെഹ്റുവും ഗാന്ധിയുമെല്ലാം നല്കിഴയ വാഗ്ദാനങ്ങളെ കോണ്ഗ്ര്‌സ് അപ്പാടെ മറന്നുവെന്നും അദ്ദേഹം വിമര്ശി്ച്ചു. ഇവര്‍ പറഞ്ഞത് നടപ്പാക്കിയാല്‍ സ്വന്തം വോട്ട് ബാങ്കിനെ അത് ചൊടിപ്പിക്കുമെന്ന് കോണ്ഗ്ര്സ്സ് എന്നും ഭയന്നിരുന്നു. വോട്ടുബാങ്കിനെ പ്രീതിപ്പെടുത്താനായി മാത്രം ലക്ഷക്കണക്കിന് ജനങ്ങള്ക്ക്് പൗരത്വം നിഷേധിക്കുക. അതില്പതരം എന്ത് പാപമാണുള്ളത്.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥയെക്കുറിച്ചും പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. വിഭജന സമയത്ത് അവര്‍ 27 ശതമാനം ഉണ്ടായിരുന്നു ഇന്ന് അത് 9 ശതമാനമായി കുറഞ്ഞിരിക്കുന്നു. മറ്റുള്ളവര്ക്ക്ു എന്ത് സംഭവിച്ചു. അവര്ക്ക് അയല്രാുജ്യങ്ങളില്‍ സ്വസ്ഥതയോട് ജീവിക്കാന്‍ കഴിയാതെ, ഇവിടെ അഭയാര്ത്ഥികകളായി കടന്നു വരുമ്പോള്‍ ഞങ്ങള്ക്ക് എങ്ങനെയാണ് മൗനം പാലിക്കാന്‍ കഴിയുക. ഇത് നരേന്ദ്ര മോദി ഗവര്‌മെിന്റാണ് തീര്‌ച്ചേയായും നീതി ലഭിക്കും അദ്ദേഹം വ്യക്തമാക്കി
പൗരത്വ നിയമം മുസ്ലിങ്ങളില്‍ നിന്ന് പൗരത്വം എടുത്തുകളയുന്ന ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആര്ക്കും അവരുടെ പൗരത്വം നഷ്ടമാകില്ല പകരം ഹിന്ദു, ബുദ്ധ, ജെയിന്‍, സിഖ് വിഭാഗങ്ങളിലുള്ള അഭയാര്ത്ഥിലകള്ക്ക്് അത് നല്കുുന്ന നിയമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു .
Discussion about this post