ഡൽഹി ചാവേറാക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപ് പോലീസ് സ്‌ഫോടകവസ്തുക്കളുമായി പിടികൂടിയ ഡോ. ഷഹീൻ ഷാഹിദ് ചെറിയ മീനല്ലെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണം നടത്തുന്നതിനായി കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവരികയായിരുന്നു ഇവർ. ഫരീദാബാദ് മൊഡ്യൂളിലെ പ്രധാനിയായിരുന്നു ഇവർ. ശ്രീനഗറിൽ നടന്ന ചോദ്യം ചെയ്യലിലാണ് ഷഹീൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്.
ഡൽഹി സ്‌ഫോടനത്തിന് കാരണക്കാരനായ ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ ഇൻ നബിയെ കുറിച്ചും ഷഹീൻ വിവരങ്ങൾ നൽകി. ഉമർ തങ്ങളുടെ സംഘത്തിലെ ഏറ്റവും വലിയ തീവ്രവാദി അംഗമാണെന്നും അൽ-ഫലാഹ് മെഡിക്കൽ കോളേജിലെ ജോലി കഴിഞ്ഞ് കണ്ടുമുട്ടുമ്പോഴെല്ലാം ഉമർ രാജ്യത്ത് ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്തുന്നതിനെ കുറിച്ച് ആവേശത്തോടെ സംസാരിക്കാറുണ്ടായിരുന്നുവെന്നും ഷഹീൻ വെളിപ്പെടുത്തി.
ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന് വേണ്ടി ഇന്ത്യയിലുടനീളം ഭീകരാക്രമണം നടത്തുന്നതിന് ഉപയോഗിക്കുന്നതിനായി മുസമ്മിൽ, അദീൽ എന്നിവരോടൊപ്പം ഉമറും അമോണിയം നൈട്രേറ്റ് പോലെയുള്ള സ്ഫോടക വസ്തുക്കൾ ഏകദേശം രണ്ട് വർഷമായി ശേഖരിച്ചുവരികയായിരുന്നു
ഹരിയാനയിൽ രജിസ്റ്റർ ചെയ്ത സ്വിഫ്റ്റ് ഡിസയർ കാറിൽ നിന്ന് ഒരു എകെ ക്രിങ്കോവ് റൈഫിൾ, മൂന്ന് മാഗസിനുകൾ, ഒരു പിസ്റ്റൾ, രണ്ട് ഒഴിഞ്ഞ വെടിയുണ്ടകൾ, രണ്ട് അധിക മാഗസിനുകൾ എന്നിവയാണ് ഷഹീനയുടെ പക്കൽ നിന്ന് അറസ്റ്റ് ചെയ്യുമ്പോൾ കണ്ടെടുത്തത്. ജെയ്‌ഷെ തലവൻ മസൂദ് അസറിന്റെ സഹോദരിയും കാണ്ഡഹാർ വിമാനറാഞ്ചലിലെ മുഖ്യപ്രതിയായ കൊല്ലപ്പെട്ട യൂസഫ് അസ്ഹറിന്റെ ഭാര്യയുമായ സാദിയ അസ്ഹറിന്റെ കൂട്ടാളിയാണ് ഷഹീനയെന്നാണ് വിവരം. സാദിയയുചെ നിർദ്ദേശപ്രകാരമാണ് ഷഹീന ഇന്ത്യയിൽ ഭീകരറിക്രൂട്ട്‌മെന്റുകൾ നടത്തുന്നതും ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്നതുമത്രേ.









Discussion about this post