രണ്ട് ഭീമന്‍ ഉല്‍ക്കകള്‍ ഭൂമിയെ ലക്ഷ്യമാക്കി സമീപിക്കുന്നതായി നാസ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2020 ജിഇ 2024 ആര്‍ഒ 11 എന്നിങ്ങനെ രണ്ടു ഭീമാകാരന്‍ ഉല്‍ക്കകളാണ് സെപ്റ്റംബര്‍ 24 ന് ഭൂമിയെ സമീപിക്കുന്നത്. 2024 ആര്‍ഒ 11 നാണ് കൂട്ടത്തില്‍ വലിപ്പമേറിയ ഉല്‍ക്ക ഇതിന് ഒരു വിമാനത്തിന്റെ വലിപ്പമുണ്ടാകും എന്നാല്‍ അടുത്ത ഉല്‍ക്കയ്ക്ക് 26 അടി യാണ് അവലിപ്പം അതായത് ഒരു ബസിന്റെ വലിപ്പം ഇവ രണ്ടും ഭൂമിയ്ക്ക് തൊട്ടരികിലൂടെയാണ് എത്തുന്നത്. അതിനാലാണ് ഈ രണ്ടു ഉല്‍ക്കകളും സംബന്ധിച്ച് നാസ മുന്നറിയിപ്പ് നല്‍കിയത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരു ഉല്‍ക്കകളും തമ്മില്‍ കൂട്ടിയിടിയ്ക്കുള്ള സാധ്യത വളരെ കുറവാണ്. ഈ രണ്ട് ഉല്‍ക്കകള്‍ക്കും സുഗമമായി കടന്നുപോകുന്നതിനുള്ള വഴിയുണ്ട്. അതിനാല്‍ തന്നെ ഭൂമിയ്ക്ക് ഈ രണ്ടു ഉല്‍ക്കകളും ഒരു ഭീഷണിയാകുകയില്ല. എന്നാല്‍ എന്തുകൊണ്ടാണ് മുന്നറിയിപ്പ് എന്ന് നോക്കാം
ഇവയുടെ സഞ്ചാരപഥത്തിന് അല്‍പ്പം മാറ്റം സംഭവിച്ചാല്‍ അത് അപകടത്തിന് വഴിയൊരുക്കും നിശ്ചിത അകലം താണ്ടിയാലല്ലാതെ ഇവ എങ്ങനെ മാരകമായേക്കുമെന്ന് അറിയാന്‍ കഴിയില്ല. അതിനാലാണ് മുന്നമേ ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നത്.
എന്താണ് ഉല്‍ക്കകള്‍
സൂര്യനെ വലം വെക്കുന്ന ഗ്രഹങ്ങളേക്കാള്‍ ചെറുതായ പാറക്കഷണങ്ങളാണ് ഉല്‍ക്കകള്‍. സോളാര്‍ സിസ്‌റ്ത്തിലെ വസ്തുക്കളില്‍ നിന്നുള്ള പൊടിപടലങ്ങളോ ചിതറിത്തെറിച്ച കഷണങ്ങളോ ആണ് ഉല്‍ക്കകള്‍. മറ്റുഗ്രഹങ്ങളുടെ ഗ്രാവിറ്റി ഫോഴ്‌സ് മൂലം ഇവ സ്ഥാനം തെറ്റുകയും ഭൂമി പോലുള്ള ഗ്രഹങ്ങളുടെ അന്തരീക്ഷത്തില്‍ കടന്നെത്തുകയും ചെയ്യുന്നു.
Discussion about this post