Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

 പരിപ്പിന്റെ കാര്യത്തിൽ ഭാരതം ഇനി സ്വയംപര്യാപ്തം;ഇറക്കുമതി അവസാനിപ്പിക്കാൻ 11,440 കോടിയുടെ ‘ദാൽ മിഷൻ’; കർഷകർക്ക് നൂറുശതമാനം താങ്ങുവില ഉറപ്പ്!

by Brave India Desk
Feb 11, 2026, 09:38 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭാരതീയന്റെ തീൻമേശയിലെ പ്രോട്ടീൻ കലവറയായ പരിപ്പ് വർഗ്ഗങ്ങളുടെ കാര്യത്തിൽ രാജ്യം വലിയൊരു വിപ്ലവത്തിന് തയ്യാറെടുക്കുന്നു. ലോകത്തെ ഏറ്റവും വലിയ പരിപ്പ് ഉത്പാദകരും ഉപഭോക്താക്കളുമായിട്ടും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് അന്ത്യം കുറിച്ചുകൊണ്ട് ‘മിഷൻ ഫോർ ആത്മനിർഭർ ഇൻ പൾസസ്’ (Mission for Aatmanirbharta in Pulses) പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു.

കഴിഞ്ഞ ദിവസം അമേരിക്കൻ വ്യാപാര രേഖകളിൽ നിന്ന് ‘ചില പരിപ്പ് വർഗ്ഗങ്ങളുടെ’ തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച പരാമർശം വൈറ്റ് ഹൗസ് നീക്കം ചെയ്തിരുന്നു. ഭാരതത്തിന്റെ കടുത്ത നിലപാടാണ് ഇതിന് പിന്നിലെന്നാണ് സൂചന. 11,440 കോടി രൂപയുടെ ബൃഹത്തായ പദ്ധതിയിലൂടെ 2030-31 ഓടെ രാജ്യം പരിപ്പ് ഉത്പാദനത്തിൽ പൂർണ്ണ സ്വയംപര്യാപ്തത കൈവരിക്കും. പ്രതിവർഷം 350 ലക്ഷം ടൺ പരിപ്പ് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. തുവര (Tur), ഉഴുന്ന് (Urad), മസൂർ (Masoor) എന്നീ മൂന്ന് പ്രധാന പരിപ്പ് വർഗ്ഗങ്ങൾക്കും അടുത്ത നാല് വർഷത്തേക്ക് നൂറുശതമാനം സംഭരണവും മിനിമം താങ്ങുവിലയും (MSP) സർക്കാർ ഉറപ്പുനൽകുന്നു. ഇത് ഏകദേശം രണ്ട് കോടി കർഷകർക്ക് നേരിട്ട് ഗുണകരമാകും.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

നയപ്രഖ്യാപനത്തിനപ്പുറം ശാസ്ത്രീയമായ അടിത്തറയും ഈ ദൗത്യത്തിനുണ്ട്. ഹൈദരാബാദിലെ ഇക്രിസാറ്റ് (ICRISAT) വികസിപ്പിച്ചെടുത്ത പുതിയ തുവര ഇനം (ICB 25444) കാർഷിക മേഖലയിൽ വൻ മാറ്റമുണ്ടാക്കും. സാധാരണ 180 ദിവസം കൊണ്ട് വിളവെടുക്കുന്ന തുവര, ഈ പുതിയ ഇനത്തിലൂടെ വെറും 120-125 ദിവസത്തിനുള്ളിൽ വിളവെടുക്കാം. ഏത് കഠിനമായ ചൂടിനെയും പ്രതിരോധിക്കാനും (45°C വരെ) യന്ത്രങ്ങൾ ഉപയോഗിച്ച് വിളവെടുക്കാനും കഴിയുന്ന ഈ വിത്തുകൾ വഴി ഹെക്ടറിന് 2.5 ടൺ വരെ വിളവ് ലഭിക്കും.

നെൽകൃഷിക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അഞ്ചിലൊന്ന് മാത്രം ഉപയോഗിച്ച് അഞ്ച് മടങ്ങ് കൂടുതൽ തുവര കൃഷി ചെയ്യാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഉല്പാദനക്ഷമത കുറഞ്ഞ നെൽവയലുകളെ പരിപ്പ് കൃഷിയിലേക്ക് മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മണ്ണിലെ നൈട്രജൻ അളവ് വർദ്ധിപ്പിക്കാനും ഭൂഗർഭ ജലം സംരക്ഷിക്കാനും ഇത് സഹായിക്കും. 88 ലക്ഷം സൗജന്യ സീഡ് കിറ്റുകളും 126 ലക്ഷം ക്വിന്റൽ സർട്ടിഫൈഡ് വിത്തുകളും കർഷകർക്ക് വിതരണം ചെയ്യും. ഇതിനായി ‘സതി’ (SATHI) എന്ന പോർട്ടൽ വഴി കൃത്യമായ നിരീക്ഷണവും ഉറപ്പാക്കും.

Tags: usmyanmarafricaaustraliaHomegrown DalPulses Revolution
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies