ന്യൂഡൽഹി: ചാരവൃത്തികേസിൽ ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. പ്രദീപ് കുരുൽക്കർ എന്ന ശാസ്ത്രജ്ഞനെയാണ് അറസ്റ്റ് ചെയ്തത്. പൂനെയിൽ വച്ച് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് ആണ് നടപടി സ്വീകരിച്ചത്.
പാക് രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വാട്‌സ്ആപ്പ് വഴി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് പ്രദീപിനെതിരെ നടപടിയെടുത്തത്. . ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ.
ഔദ്യോഗിക ചുമതലകൾ വഹിക്കുന്നതിനിടെ പ്രദീപ്, പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയുടെ പ്രവർത്തകരുമായി വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയും, വോയിസ്, വീഡിയോ കോളുകളിലൂടെയും ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി.ഹണിട്രാപ്പിൽ കുരുങ്ങിയതോടെയാണ് ശാസ്ത്രജ്ഞൻ ഇന്ത്യയുടെ സുപ്രധാനരഹസ്യങ്ങൾ ചോർത്താൻ കൂട്ട് നിന്നത്. ഡിആർഡിഒയിൽ തന്നെ ജോലി ചെയ്യുന്ന ചിലരാണ് ഇയാൾ ചാരവൃത്തി നടത്തുന്നതായി പോലീസിനോട് സംശയം പ്രകടിപ്പിച്ചത്.
‘ഉത്തരവാദിത്തമുള്ള ഒരു സ്ഥാനം വഹിച്ചിട്ടും, ഡിആർഡിഒ ഉദ്യോഗസ്ഥൻ തന്റെ സ്ഥാനം ദുരുപയോഗം ചെയ്തു. അതുവഴി തന്ത്രപ്രധാനമായ സർക്കാർ രഹസ്യങ്ങൾ ചർച്ച ചെയ്തു. അത് ശത്രു രാജ്യത്തിന്റെ കൈകളിൽ അകപ്പെട്ടാൽ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് എസ്ടിഎസ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
Discussion about this post