ഫെഫ്കയില്‍ നിന്നുള്ള സംവിധായകന്‍ ആഷിഖ് അബുവിന്റെ രാജി പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ . 2018ല്‍ നടന്ന തര്‍ക്കപരിഹാരം ഇപ്പോള്‍ ആഷിഖ് ഉയര്‍ത്തുന്നതിന് പിന്നിലെ ചേതോവികാരം എന്തെന്ന ചോദ്യം ഉന്നയിച്ചു കൊണ്ടായിരുന്നു ഉണ്ണികൃഷ്ണന്റെ പ്രതികരണം. ഇതുവരെ സംഘടനയില്‍ പ്രവര്‍ത്തിക്കാതെ ഇരുന്ന ആഷിഖിന്റെ രാജി തനിക്ക് തമാശയായി തോന്നുന്നുവെന്നും മാധ്യമങ്ങളോടായി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.
‘രാജ്യത്തെ എല്ലാ ചലച്ചിത്ര തൊഴിലാളി ഫെഡറേഷനിലും ഒരു തര്‍ക്കപരിഹാരം വരുമ്പോള്‍, അതിന്റെ ഫണ്ട് വിഹിതത്തിന്റെ പത്തു ശതമാനം യൂണിയന്റെ വെല്‍ഫെയറിലേക്ക് നല്‍കും. ഇത് മാത്രമാണ് യൂണിയന്റെ വരുമാനം. ഞങ്ങളുടെ വരിസംഖ്യ വെറും 500 രൂപയാണ്.
2018ല്‍ ‘സോള്‍ട്ട് ആന്‍ഡ് പെപ്പര്‍’ എന്ന സിനിമയുടെ ഭാഗമായി ഒരു തര്‍ക്കമുണ്ടായപ്പോഴാണ് ആഷിഖ് അബുവില്‍ നിന്നും തുക കൈപ്പറ്റിയത്. ആ പണം വാങ്ങി കൊടുക്കുത്തതിന് ശേഷമാണ് ഞങ്ങള്‍ ഇങ്ങനെ ഒരു വഴക്കമുണ്ട് എന്ന് പറയുന്നത്. അത് പത്തു ശതമാനത്തില്‍ താഴെ തുകയായി തന്നവരുണ്ട്.
അതില്‍ ഞങ്ങള്‍ ഒ.കെയാണ്. ആ പണം അടയ്ക്കണം എന്ന് പറയുന്നത് സിബി സാറാണ്. അദ്ദേഹം എന്ന് ഡയറക്ടേഴ്‌സ് യൂണിയന്റെ ഭാരവാഹിയായിരുന്നു. വളരെ മോശമായാണ് ആഷിഖ് അബു അന്ന് പ്രതികരിച്ചത്.
ഗുണ്ടാപിരിവ് നടത്തുകയാണോ എന്ന് മലയാള സിനിമയില്‍ എല്ലാവരും ബഹുമാനിക്കുന്ന സിബി സാറിനോട് പ്രതികരിച്ചു. എന്നാല്‍ സിബി സാര്‍ കമ്മറ്റിയില്‍ ഇക്കാര്യം അവതരിപ്പിച്ചതും, ആ തുക തിരികെ നല്‍കാം എന്ന് തീരുമാനമുണ്ടായി. ആ ചെക്ക് തിരിച്ചയച്ചു കൊടുത്തു.
മറുപടി കിട്ടിയ ആരോപണം ആറു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു അവസരമായി എടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post