കൊച്ചി: മഹാരാജാസ് കോളജ് വിഷയവുമായി ബന്ധപ്പെട്ട് സംവിധായകനും ഛായാഗ്രാഹകനുമായ പ്രതാപ് ജോസഫ് മുന്നോട്ടുവെച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആഷിഖ് അബു. എസ്എപഅഐ നേതാവായിരുന്ന മഹാരാജാസ് കോളേജ് പഠനകാലത്തെ പല പ്രവര്‍ത്തികളും പക്വതയില്ലാത്തതെന്ന് തിരിച്ചറിയുന്നുവെന്ന് ആഷിഖ് അബു പറയുന്നു.
95 ഇല് ഞാന്‍ പ്രീഡിഗ്രിക്ക് വരുമ്പോഴുള്ള മഹാരാജാസില്‍ കൈയൂക്കിന്റെ രാഷ്ട്രീയമുണ്ടായിരുന്നു എന്നത് സത്യമാണ്. എന്ന് സമ്മതിക്കുന്ന ആഷിഖ് അബു അത്ര പക്വമായിരുന്നില്ല ഞാനടക്കമുള്ള നേതാക്കളില്‍ മിക്കവരുടെയും നിലപാടുകള്‍ എന്ന് സമ്മതിക്കുന്നു.
ഗുണ്ടകള്‍ക്കെതിരെ ആയുധമെടുത്ത സഖാവ് കൃഷ്ണന്‍കുട്ടിയെ പോലുള്ളവരുടെ കഥകള്‍ ഒരു വിഭാഗം എസ് എഫ് ഐ അനുഭാവികളെ മസില് പവറില്‍ വിശ്വസിക്കുന്നവരാക്കി എന്നതും സത്യമാണ്. അക്രമായിരുന്നു പ്രതിരോധം അക്കാലത്തും. അതിനിടയില്‍ രാഷ്ട്രീയ പകപോക്കലുകള്‍ നടന്നിട്ടുണ്ട്, വ്യക്തിപരമായ പകപോക്കലുകള്‍ നടന്നിട്ടുണ്ടാവാം. അത്ര പക്വമായിരുന്നില്ല ഞാനടക്കമുള്ള നേതാക്കളില്‍ മിക്കവരുടെയും നിലപാടുകള്‍. അതും ശരി തന്നെ. ഞങ്ങളെല്ലാവരും തന്നെ ഞങ്ങളുടെ മഹാരാജാസിന് പുറത്തുള്ള ജീവിതത്തില്‍ നിനുള്ള ജീവിതത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ തിരിച്ചറിഞ്ഞവരാണ്. പല പ്രവര്‍ത്തികളും പക്വതയുള്ളതായിരുന്നില്ല. സമ്മതിക്കുന്നു.
ആഷിഖ് അബു
. എന്റെ സിനിമകളില്‍ കാണുന്നത് തന്നെയാണ് ഞാന്‍. അതില്‍ എന്തെങ്കിലും ഉണ്ടെന്നുപൂര്ണ്ണ വിശ്വാസമുള്ളവര്‍ മാത്രം എന്നെ സീരിയസ് ആയി കണ്ടാല്‍ മതി. അല്ലാത്തവര്‍ക്ക് തള്ളിക്കളയാം !-എന്നും ആഷിഖ് അബു പറയുന്നു
ആഷിക് ആബു കോളേജ് യൂണിയന് ചെയര്‍മാനും എസ്സ്.എഫ്.ഐ. നേതാവുമായിരുന്ന കാലത്ത് മഹാരാജാസ് കോളേജിലും ഹോസ്റ്റലിലും രണ്ടുവര്‍ഷക്കാലം ജീവിക്കുകയും എസ്സ്.എഫ്.ഐക്കാരുടെ മര്‍ദ്ദനത്തിനിരയാവുകയും ചെയ്തിട്ടുള്ള ഒരാളാണു ഞാന്‍. ഇത്രയധികം സ്ത്രീവിരുദ്ധതയും മനുഷ്യവിരുദ്ധതയും വയലന്‍സും അധികാരവാഞ്ഛയും മറ്റ് എവിടെയും ഞാന്‍ കണ്ടിട്ടില്ല. ആ കാലത്തെച്ചൊല്ലി ആഷിക് ആബു മാപ്പുപറയാന്‍ തയ്യാറാവുകയാണെങ്കില്‍ ഈ പറഞ്ഞതില്‍ ഒരു ശതമാനം ആത്മാര്‍ത്ഥതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കാം. അയാളുടെ സിനിമകളും അതിനപ്പുറമൊന്നും സാക്ഷ്യപ്പെടുത്തുന്നില്ല.
പ്രതാപ് ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്-
മറുപടി പോസ്റ്റിന്റെ പൂര്‍ണരൂപം-
പ്രതാപിനെ നേരിട്ടറിയുമോ എന്നറിയാന്‍ ഫോട്ടോ തപ്പിനോക്കി, പറ്റിയില്ല. മഹാരാജാസില്‍ ഏഴ് വര്‍ഷം പഠിച്ചയാള്‍ എന്ന നിലയില്‍ താങ്കള്‍ പറഞ്ഞ ചില കാര്യങ്ങളോട് യോജിക്കുകയും ചിലതിനോട് വിയോജിക്കുകയും ചെയ്യുന്നു. 95 ഇല് ഞാന്‍ പ്രീഡിഗ്രിക്ക് വരുമ്പോഴുള്ള മഹാരാജ്സില് കൈയൂക്കിന്റെ രാഷ്ട്രീയമുണ്ടായിരുന്നു എന്നത് സത്യമാണ്. ഒരു കാലത്തു ക്രിമിനല്‍ സങ്കേതമായിരുന്നു മഹാരാജാസ്. കാന്റീനിലേക്ക് പോകുന്ന പെണ്‍കുട്ടികളെ കാമ്പസിനകത്തു നിര്‍ത്തിയിട്ട ജീപ്പിലിരുന്ന് പുറത്തുനിന്ന് വരുന്ന ഗുണ്ടകള്‍ ഉപദ്രവിക്കുന്ന കാലം. അവര്‍ക്ക് രാഷ്ട്രീയ തണലും. അവര്‍ക്കെതിരെ ആയുധമെടുത്ത സഖാവ് കൃഷ്ണന്‍കുട്ടിയെ പോലുള്ളവരുടെ കഥകള്‍ ഒരു വിഭാഗം എസ് എഫ് ഐ അനുഭാവികളെ മസില് പവറില്‍ വിശ്വസിക്കുന്നവരാക്കി എന്നതും സത്യമാണ്. അക്രമായിരുന്നു പ്രതിരോധം അക്കാലത്തും. അതിനിടയില്‍ രാഷ്ട്രീയ പകപോക്കലുകള്‍ നടന്നിട്ടുണ്ട്, വ്യക്തിപരമായ പകപോക്കലുകള്‍ നടന്നിട്ടുണ്ടാവാം. അത്ര പക്വമായിരുന്നില്ല ഞാനടക്കമുള്ള നേതാക്കളില്‍ മിക്കവരുടെയും നിലപാടുകള്‍. അതും ശരി തന്നെ. ഞങ്ങളെല്ലാവരും തന്നെ ഞങ്ങളുടെ മഹാരാജാസിന് പുറത്തുള്ള ജീവിതത്തില്‍ നിനുള്ള ജീവിതത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ തിരിച്ചറിഞ്ഞവരാണ്. പല പ്രവര്‍ത്തികളും പക്വതയുള്ളതായിരുന്നില്ല. സമ്മതിക്കുന്നു. ഇതല്ലാതെ പ്രതാപ് ആരോപിക്കുന്ന മറ്റു കാര്യങ്ങളോട് വിയോജിക്കുന്നു. എന്റെ സിനിമകളില്‍ കാണുന്നത് തന്നെയാണ് ഞാന്‍. അതില്‍ എന്തെങ്കിലും ഉണ്ടെന്നുപൂര്ണ്ണ വിശ്വാസമുള്ളവര്‍ മാത്രം എന്നെ സീരിയസ് ആയി കണ്ടാല്‍ മതി. അല്ലാത്തവര്‍ക്ക് തള്ളിക്കളയാം !
ചീപ് ത്രില്‍സിനും കയ്യടികള്‍ക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതല്‍ ചെയ്യില്ല എന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും നിര്‍മാതാക്കളും തീരുമാനിച്ചാല്‍ അതാവും നമുക്ക്
ഈ നാടിനോട്, ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി. എന്ന ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പ്രതികരണമായാണ് ആഷിഖ് അബുവിനെതിരെ പ്രതാപ് ജോസഫ് രംഗത്തെത്തിയത്.
പ്രതാപ് ജോസഫിന്റെ പോസ്റ്റ്-
[fb_pe url=”https://www.facebook.com/prathap.joseph.3/posts/1274977872600748″ bottom=”30″]
Discussion about this post