ചെന്നൈ: ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം തുടങ്ങി. ബലപ്രയോഗത്തിലൂടെ ഡി.എം.കെയെ പുറത്താക്കിയാണ് തമിഴ്നാട് മുഖ്യമന്ത്രി പളനിസാമി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതെന്ന് ആരോപിച്ചാണ് നിരാഹാരം. സ്റ്റാലിന് ട്രിച്ചിയിലാണ് നിരാഹാരമിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങള്‍ മുന്നില്‍ കണ്ട് തമിഴ്നാട്ടില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഫെബ്രുവരി 18നായിരുന്നു വിശ്വാസ വോട്ടെടുപ്പ്. വിശ്വാസ വോട്ടിന് രഹസ്യ ബാലറ്റ് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ച് എം.എല്‍.എമാരെ ബലം പ്രയോഗിച്ച് പുറത്താക്കി വോട്ടെടുപ്പ് നടത്തിയെന്നും ഇങ്ങനെ നേടിയ ഭൂരിപക്ഷം അംഗീകരിക്കാനാകില്ലെന്നുമാണ് ഡി.എം.കെയുടെ നിലപാട്.
നേരത്തെ, പളനി സാമി നേടിയ വിശ്വാസവോട്ട് റദ്ദാക്കണമെന്ന് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനോട് ഡി.എം.കെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, വിശ്വാസവോട്ട് നേടിയത് ഭരണഘടനാ വിരുദ്ധമായാണെന്ന് കാണിച്ച് ഡി.എം.കെ നല്കിയ ഹരജി ഇന്ന് മദ്രാസ് ഹൈകോടതി പരിഗണിക്കും.
Discussion about this post