ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എസ്.പി കോണ്‍ഗ്രസ് സഖ്യം ഇല്ലായിരുന്നുവെങ്കില്‍ ബിജെപി 300 സീറ്റുകള്‍ നേടുമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.
അഖിലേഷ് സര്‍ക്കാരിനെതിരെ വന്‍ ജനവികാരമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും രാജ്‌നാഥ് സിങ്് ആഞ്ഞടിച്ചു. യു.പിയില്‍ പാര്‍ട്ടി കടുത്ത മത്സരം നേരിടുന്നുവെന്നും രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു. മോദിയുടെ വാക്കുകള്‍ വര്‍ഗീയമായി ചിത്രീകരിച്ചുവെന്നും അദേഹം ചൂണ്ടിക്കാട്ടി.
നോയിഡയില്‍ സ്ഥാനാര്‍ത്ഥിയായി ഇത്തവണ രാജ്‌നാഥ് സിങ്ങിന്റെ മകന്‍ പങ്കജ് സിങ് മത്സരിക്കുന്നുണ്ട്. പങ്കജ് വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
Discussion about this post