ബംഗളൂരു: ജയിലിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന എഐഎഡിഎംകെ നേതാവ് ശശികല. തന്റെ ആരോഗ്യം മോശമാണെന്നും അതിനാല്‍ ടേബിള്‍ ഫാനും കിടക്കയുമുള്‍പ്പെടുന്ന സൗകര്യം ചെയ്ത് തരണമെന്നാണ് ശശികല ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷിക്കപ്പെട്ട് ബംഗളൂരു ജയിലിലാണ് ശശികല.
എന്നാല്‍ അവര്‍ ഇപ്പോള്‍ യാതൊരു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നില്ലെന്ന് കര്‍ണാടക എഐഎഡിഎംകെ സെക്രട്ടറി പുഗഴ്ന്തി പറഞ്ഞു. പ്രമേഹവും രക്തസമ്മര്‍ദ്ദവും മിതമാണ്, ജയില്‍ ജീവിതവുമായി അവര്‍ പൊരുത്തപ്പെടുകയാണ്, ചിന്നമ്മ ആവശ്യപ്പെട്ട പോലെ അവര്‍ക്കുള്ള സൗകര്യങ്ങള്‍ അധികൃതര്‍ നല്‍കുമെന്നാണ് വിശ്വസിക്കുന്നത് പുഗഴ്ന്തി കൂട്ടിച്ചേര്‍ത്തു.
ചെന്നൈ ജയിലേക്ക് മാറ്റുന്നതു വരെ അവര്‍ക്ക് ബംഗളൂരു ജയിലില്‍ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും പുഗഴ്ന്തി അറിയിച്ചു.
Discussion about this post