കൊച്ചി: കോടതിയില്‍ നിന്ന് പോലിസ് ബലം പ്രയോഗിച്ച് കൊണ്ടു പോയ പള്‍സര്‍ സുനിയേയും വിജീഷിനെയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കാന്‍ എറണാകുളം സിജെഎം കോടതി നിര്‍ദ്ദേശം. ആലുവയിലാണ് പോലിസ് പ്രതികളെ ചോദ്യം ചെയ്യുന്നത്. എറണാകുളം സെന്റര്‍ എസ്ഐയാണ് കോടതിയില്‍ നിന്ന് പ്രതികെള അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത നെടുമ്പാശ്ശേരി പോലിസിന് കൈമാറാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. കേസിന്റെ പരിധിയിലുള്ള കോടതിയില്‍ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ മതിയാകും. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് മുന്നിലാണ് പോലിസിന് ഹാജരാക്കേണ്ടി വരിക.ഇതോടെ ഇരുവരുടെയും അറസ്റ്റ് കോടതി ശരിവച്ചിരിക്കുകയാണ്.
നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയെയും വിജേഷിനെയും പൊലീസ് കോടതിയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എറണാകുളത്ത് എ.സി.ജെ.എം കോടതിയില്‍ ഉച്ചക്ക് ഒന്നേകാലോടെ കീഴടങ്ങാനെത്തിയ പ്രതികളെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് സുനിയും വിജേഷും മജിസ്ട്രേറ്റിന്റെ ചേംബറിലെത്തുകയായിരുന്നു.
കീഴടങ്ങാന്എത്തിയ പ്രതികളെ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്ത് കൊണ്ടുള്ള പ്രതിഭാഗം അഭിഭാഷകരുടെ പരാതിയിലാണ് കോടതിയുടെ തീരുമാനം. കേസിന്റെ വാദം കേട്ടതിന് ശേഷം പ്രതികളെ തിരിച്ചെത്തിക്കാന്‍ കോടതി ഉത്തരവിട്ടു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കോടതിയില്‍ ചില അഭിഭാഷകര്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ അഭിഭാഷകരുടെ വാദം കോടതി തള്ളിയെന്ന് ഉത്തരവ് പുറത്ത് വന്നതോടെ വ്യക്തമായി.
കീഴടങ്ങിയ പ്രതികളെ എന്തിന് പോലിസ് തിടുക്കത്തില്‍ അറസ്റ്റ് ചെയ്യണമെന്ന് ചോദ്യമാണ് തുടക്കം മുതല്‍ ഉയര്‍ന്നിരുന്നത്.
കീഴടങ്ങാന്‍ എത്തിയ പ്രതികളെ പിടികൂടിയത് നാണക്കേടാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ രംഗത്തത്തിയിരുന്നു. അതേസമയം പോലിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തുകയും ചെയ്തിരുന്നു.
Discussion about this post