ഡല്‍ഹി: കോണ്‍ഗ്രസ് കുടുംബാധിപത്യത്തെ പിന്തുണക്കുന്ന ആള്‍ക്കൂട്ടമായി മാറിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടിയെന്ന പ്രതിച്ഛായ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. കോണ്‍ഗ്രസിനെ കുടുംബാധിപത്യത്തിന് തിരിച്ചടിയേറ്റ് തുടങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിനെ നയിക്കുന്ന കുടുംബത്തിലെ നിലവിലെ പ്രതിനിധിക്ക് പാര്‍ട്ടിയെയോ രാജ്യത്തെയോ നയിക്കാനുള്ള കഴിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലായിരുന്നു ജെയ്റ്റ്‌ലിയുടെ വിമര്‍ശനം. മഹാരാഷ്ട്രയിലെയും ഒഡീഷയിലെയും തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍വിജയത്തിനു പിന്നാലെയാണ് ജെയ്റ്റ്‌ലിയുടെ കോണ്‍ഗ്രസ് വിമര്‍ശനം.
Discussion about this post