കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയേയും വിജീഷിനെയും എട്ട് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് അഞ്ച് വരെയാണ് കസ്റ്റഡി കാലാവധി. പത്ത് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളെ കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാന്‍ സാധിക്കൂവെന്ന് പോലീസ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയരാക്കേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.
മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ നിര്‍ണായക തെളിവുകളാണെന്നും പോലീസ് പറയുന്നു. അതിനിടെ കോടതിയിലേക്ക് പോകുന്നതിനായി പോലീസ് വാഹനത്തില്‍ കയറവേ പള്‍സര്‍ സുനി മാധ്യമങ്ങളോട് പ്രതികരിച്ചു. നിങ്ങള്‍ കൊടുക്കുന്ന വാര്‍ത്തകളെ ചിലരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഇത് ശരിയല്ലെന്നുമാണ് പള്‍സര്‍ സുനി പ്രതികരിച്ചത്.
Discussion about this post