ഡല്‍ഹി: എ.ബി.വി.പിക്കെതിരെ ഓണ്‍ലൈന്‍ കാമ്പയിന് നടത്തിയ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുല്‍മോഹര്‍ കൗറിനെ വിമര്‍ശിച്ച് കേന്ദ്രന്ത്രി കിരണ്‍ റിജ്ജു രംഗത്തെത്തി. ഈ പെണ്‍കുട്ടിയുടെ മനസ് ആരാണ് മലിനമാക്കിയതെന്ന് അദ്ദേഹം ചോദിച്ചു.
ശക്തമായ സൈനിക ശക്തിയാണ് യുദ്ധത്തെ തടയുന്നത്. ഇന്ത്യ ആരേയും അങ്ങോട്ട് അക്രമിച്ചിട്ടില്ല. എന്നാല്‍ ദുര്‍ബലമായിരുന്ന കാലത്ത് ഇന്ത്യ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും കിരണ്‍ റിജ്ജു ട്വിറ്ററില്‍ കുറിച്ചു.
തന്റെ അച്ഛനെ കൊന്നത് പാകിസ്ഥാനല്ല മറിച്ച് യുദ്ധമാണെന്നായിരുന്നു ഗുര്‍മോഹറിന്റെ പ്രചരണം
പെണ്‍കുട്ടിയെ പരിഹസിച്ച് മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗും രംഗത്തെത്തിയി. ട്രിപ്പിള്‍ സെഞ്ചുറി നേടിയത് താനല്ല തനുപയോഗിച്ച ബാറ്റാണെന്നും കുറിച്ച പ്ലക്കാര്ഡോടുകൂടിയായിരുന്നു സേവാഗിന്റെ ട്വീറ്റ്. നിരവധി പേരാണ് സേവാംഗിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഓണ്‍ലൈനിലൂടെ പ്രചരണം നടത്തിയ പെണ്‍കുട്ടിയ എബിവിപിക്കാര്‍ ഭീഷണിപ്പെടുത്തി എന്ന പരാതി പെണ്‍കുട്ടി ഉയര്‍ത്തിയിരുന്നു. രാജ്യത്തിനെതിരായ പ്രചരണങ്ങള്‍ ചെറുക്കുമെന്നായിരുന്നു എബിവിപിയുടെ മറുപടി.
Discussion about this post