ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയില്‍ സെമിനാറില്‍ പങ്കെടുക്കുന്നതിന് പ്രമുഖ ബിജെപി നേതാവ് ഷാസിയ ഇന്മിയ്ക്ക് വിലക്ക്. ട്രിപ്പിള്‍ തലാഖ് സംബന്ധിച്ച സെമിനാറില്‍ സംസാരിക്കുന്നതിനാണ് ഷാസിയ ഇല്‍മിയെ വിലക്കിയത്.
നേരത്തെ ഫെബ്രുവരി 16ന് പരിപാടി നടത്താനായിരുന്നു തീരുമാനം. എന്നാല്‍ സെമിനാര്‍ ഫെബ്രുവരി 28ലേക്ക് മാറ്റി. സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ നിന്ന് ഷാസിയ ഇല്‍മിയെ മാററുകയും ചെയ്തു.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്ന ഇടത് യുവജനപ്രസ്ഥാനങ്ങളും മാധ്യമങ്ങളും മുസ്ലിം വനിത നേതാവിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെ പറ്റി മൗനം പാലിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്ന് കഴിഞ്ഞു.
ട്രിപ്പിള്‍ തലാഖിനെതിരെ ശക്തമായ വികാരം മുസ്ലിം വനിതകളില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു. ഇത് തടയുകയാണ് യൂണിവേഴ്സിറ്റി അധികൃതരുടെ ലക്ഷ്യമെന്നാണ് വിമര്‍ശനം.
ദേശദ്രോഹകേസ് നേരിടുന്ന ഉമര്‍ ഖാലിദിനെ രാംജാസ് കോളേജില്‍ പ്രസംഗിക്കാന്‍ എബിവിപി അനുവദിച്ചില്ല എന്ന വിഷയം ഉയര്‍ത്തി രാജ്യമെമ്പാടും പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് ഷാസിയ ഇല്‍മിയെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കി കൊണ്ട് ജാമിയ അധികൃതര്‍ തീരുമാനമെടുത്തത്.
ഉമര്‍ഖാലിദിന് നല്കുന്ന പരിഗണന പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകയായ ഷാസിയ ഇല്മിയ്ക്ക് നല്‍കാത്തതെന്താണെന്ന ചോദ്യം സോഷ്യല്‍ മീഡിയ ഉയര്‍ത്തികഴിഞ്ഞു. രാജ്യദ്രോഹശക്തികളെ പിന്തുണക്കുന്ന ഇടത് സംഘടനകളുടെ പൊയ്മുഖം ഒരിക്കല്‍ കൂടി വെളിവാക്കപ്പെടുന്നുവെന്നാണ് വിലയിരുത്തല്‍.
Discussion about this post