കേരളത്തില്‍ തുടര്‍ച്ചയായി സിപിഎം അക്രമങ്ങള്‍ ഉണ്ടായിട്ടും ജനാധിപത്യരീതിയിലുള്ള പ്രതികരണങ്ങള്‍ക്കാണ് സംഘം മുന്നിട്ടിറങ്ങിയത്. മാര്‍ച്ച് ഒന്നിന് ദേശവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ വന്‍ ജനപിന്തുണയാണ് ലഭിച്ചത്. സംഘം മാത്രമല്ല,ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നിരവധി സംഘടനകളുടെ പിന്തുണയും ഇതിന് ലഭിച്ചു.ഡല്‍ഹി: ഉജ്ജയിനിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായി ഉണ്ടായ പരാമര്‍ശം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഭിപ്രായമല്ലെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍.
സംഘം ഹിംസയില്‍ വിശ്വസിക്കുന്നില്ലെന്നുംജനാധിപത്യവ്യവസ്ഥയില്‍അടിയുറച്ചുനിന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സംഘം നടത്തിപ്പോന്നിട്ടുള്ളതെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
ഉജ്ജയിനിയില്‍ പ്രകടിപ്പിച്ച വികാരം സംഘത്തിന്റേതല്ല. സംഘത്തിന്റെ ഭാഷയും ശൈലിയും പ്രവര്‍ത്തന പാരമ്പര്യവും ഇത്തരത്തിലുള്ളതല്ല. ഇതിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. സിപിഎം അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ തുടരുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Discussion about this post