ഹൈദാരാബാദ്: കോണ്‍ഗ്രസ് എംഎല്‍എ ടി റാംമോഹന്‍ റെഡ്ഡി വിവാദത്തില്‍. ബില്‍ അടക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി കണക്ഷന്‍ കട്ട് ചെയ്തതിന് ലൈന്‍മാനെ തെറിവിളിച്ചും അനുയായികളെ കൊണ്ട് തല്ലിച്ചും റാംമോഹന്‍ റെഡ്ഡി പ്രതികാരം ചെയ്തതാണ് വിവാദത്തിലാക്കിയത്. തെലങ്കാന ലൈന്‍മാന്‍ ഡി രമേഷ് ആണ് ക്രൂരതയ്ക്ക് ഇരയായത്.
എംഎല്‍എയുടെ പിഎ അശോക് റെഡ്ഡിയാണ് ലൈന്‍മാനെ തല്ലിചതച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും നോക്കിനില്‍ക്കെ എംഎല്‍എയുടെ വസതിയില്‍ വെച്ചാണ് സംഭവം. ഒരു ദിനം താന്‍ വൈദ്യുതി മന്ത്രിയോ മുഖ്യമന്ത്രിയോ ആകുമെന്ന വീരവാദം മുഴക്കി മന്ത്രി ലൈന്‍മാന് നേരെ അസഭ്യവര്‍ഷം നടത്തുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. ലൈന്‍മാനെതിരെ നടപടിയെടുക്കുമെന്നും ഭീഷണിയുണ്ട്.
ആറായിരം രൂപയായിരുന്നു ജനുവരി മാസത്തെ എംഎല്‍എയുടെ വൈദ്യുതി ബില്‍. പണം അടയ്‌ക്കേണ്ട അവസാന തീയതി ഫെബ്രുവരി 25ഉം. അതിനുശേഷവും ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി കണക്ഷന്‍ കട്ട് ചെയ്തതിലുള്ള രോഷമാണ് എംഎല്‍എയും അനുയായികളും ലൈന്‍മാനെ തെറിവിളിച്ചും തല്ലിചതച്ചും തീര്‍ത്തത്.
ലൈന്‍മാന്റെ പരാതിയില്‍ പൊലീസ് എംഎല്‍എയുടെ പിഎയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. എംഎഎല്‍എക്കെതിരെ ലൈന്‍മാന്‍ പരാതി നല്‍കിയിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
https://www.youtube.com/watch?time_continue=251&v=xKoISHvNx34
Discussion about this post