ഡല്‍ഹി: ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. ടിക്കറ്റ് ബുക്കിംഗിലെ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിബന്ധനയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആനുകൂല്യങ്ങള്‍ ലഭിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ അക്കാര്യം അറിയിച്ചാല്‍ അത് ആധാറിലൂടെ നടപ്പിലാക്കുമെന്നും റെയില്‍വേ ഉറപ്പ് നല്‍കി. 2017-18 വര്‍ഷത്തില്‍ പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
റെയില്‍വേയെ പണരഹിത മേഖലയായി പ്രഖ്യാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. ഇതിനായി ആയിരത്തിലധികം ഓട്ടോമാറ്റിക് മെഷീനുകള്‍ രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ സ്ഥാപിക്കുമെന്നും റെയില്‍വേ അറിയിച്ചു.
എന്നാല്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പൂര്‍ണമായും പണരഹിതവും ഡിജിറ്റലുമാക്കാനുള്ള ജനദ്രോഹ പദ്ധതികളാണ് കേന്ദ്രത്തിന്റേതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Discussion about this post