ഡല്‍ഹി: കല്ലാച്ചിയിലെ ആര്‍എസ്എസ് ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് താക്കീത് ചെയ്യണമെന്ന് സുബ്രഹ്മണ്യന് സ്വാമി. ഭരണഘടന അനുസരിച്ച് ഭരിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം. അതിന് മുമ്പ് 256 അനുച്ഛേദം അനുസരിച്ച് താക്കീത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളം മുഴുവന്‍ ജിഹാദികളുടെ നാടായി മാറിക്കഴിഞ്ഞു. അതിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ദേശീയ ശക്തികളെയെല്ലാം സി.പി.എം ആക്രമിക്കുകയാണ്. കലാപം വേണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്. ഹിന്ദുക്കളുടെ ഏകീകരണം സംഭവിച്ചാല്‍ പരാജയപ്പെടുമെന്ന് കമ്യൂണിസ്റ്റുകാര്‍ക്കറിയാം. ഹിന്ദുവോട്ടുകള്‍ വിഭജിച്ചാണ് അവര്‍ ഭരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post