ഡല്‍ഹി: മത്സ്യത്തൊഴിലാളികള്‍ക്ക് അത്യാധുനിക ബോട്ടുകള്‍ വാങ്ങുന്നതിനായി ഒരു കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ചെറിയ ബോട്ടുകളില്‍ ആഴകടലില്‍ പോയി മീന്‍ പിടിക്കുവാന്‍ മത്സ്യത്തൊഴിലാളികള്‍ക്കു സാധിക്കുന്നില്ലെന്നും എന്നാല്‍ അത്യാധുനിക ബോട്ടുകള്‍ ലഭിക്കുന്നതോടെ ഈ സാഹചര്യത്തിനു മാറ്റം വരുമെന്നും ദമന്‍ ആന്‍ഡ് ദിയുവില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
മുദ്രാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മത്സ്യത്തൊഴിലാളികള്‍ക്കു ഒരു കോടി രൂപ വായ്പ നല്‍കുന്നത്. രാജ്യത്തെ തീരപ്രദേശങ്ങളുടെ സംരക്ഷണത്തിനു നടപടികള്‍ സ്വീകരിക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി സാഗര്‍മാല പദ്ധതി ആരംഭിക്കുന്നതിനായി എട്ട് ലക്ഷം കോടി രൂപ അനുവദിക്കുമെന്നും അറിയിച്ചു.
Discussion about this post