കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കു നേരെ ആക്രമണം. ബിജെപി കണ്ണൂര്‍ നിയോജമണ്ഡലം വൈസ് പ്രസിഡന്റ് സുശീല്‍ കുമാറുള്‍പ്പെടെ മൂന്നു പേരെയാണ് തളാപ്പില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഒരു സംഘം ആളുകള്‍ ഇവര്‍ക്ക് നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുശീല്‍ കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു
Discussion about this post