തിരുവനന്തുപുരം: വി എം സുധീരന്‍ കെപിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്ന് സുധീരന്‍ പറഞ്ഞു. ഇന്ന് തന്നെ ഹൈക്കമാന്‍ഡിന് കത്തയക്കുമെന്നും സുധീരന് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
അടുത്തിടെയുണ്ടായ അപകടം തന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചെന്നും വിശ്രമം വേണ്ട സമയമാണെന്നും സുധീരന്‍ വിശദീകരിച്ചു. രാജിക്കത്ത് എ.ഐ.സി.സിക്ക് ഉടന്‍ അയച്ചു കൊടുക്കുമെന്ന് സുധീരന്‍ അറിയിച്ചു. എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച സുധീരന്റെ രാജിക്കത്ത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ്.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു പരിപാടിക്കിടെ സുധീരന് വീണ് പരിക്കേറ്റിരുന്നു. അത് ദീര്‍ഘകാലത്തെ ചികിത്സയിലൂടെ മാത്രമേ സുഖപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാരണം കൊണ്ടാണ് രാജിയെന്നും സുധീരന്‍ അറിയിച്ചു.
പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒരു ദിവസം പോലും മാറി നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ തന്റെ നിലവിലെ ആരോഗ്യ സ്ഥിതി വെച്ച് അതിന് സാധിക്കില്ല. വേണമെങ്കില്‍ അവധിയെടുത്ത് മാറി നില്‍ക്കാമെങ്കിലും തന്റെ മനസാക്ഷി അതിന് അനുവദിക്കുന്നില്ലെന്നും അതുകൊണ്ടാണ് രാജിവെക്കുന്നതെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാജിക്കാര്യം ആരുമായും ചര്‍ച്ച ചെയ്തിട്ടില്ല. വ്യക്തിപരമായ തീരുമാനമാണ്. ബദല്‍ സംവിധാനം ഹൈക്കമാന്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും സുധീരന്‍ അറിയിച്ചു. എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച സുധീരന്റെ രാജി തീര്‍ത്തും അപ്രതീക്ഷിതമായി.
Discussion about this post