ഡല്‍ഹി: പഞ്ചാബില്‍ മികച്ച പ്രകടനത്തോടെ കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്. അകാലിദള്‍, ബിജെപി സഖ്യത്തെയും ആ ആംദ്മി പാര്‍ട്ടിയേയും ഏറെ പിന്നിലാക്കിയാണ് കോണ്‍ഗ്രസ് ഇവിടെ അധികാരം പിടിച്ചത്. 117 അംഗ നിയമസഭില്‍ 75 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലുണ്ട്. അകാലിദള്‍ സഖ്യം 18, ആം ആദ്മി പാര്‍ട്ടി 20 സീറ്റുകള്‍ വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.
പത്ത് വര്‍ഷത്തെ ശിരോമണി അകാലിദള്‍ സഖ്യ ഭരണത്തിനാണ് പഞ്ചാബില്‍ അന്ത്യം കുറിച്ചത്. ശക്തമായ ഭരണവിരുദ്ധ വികാരം പഞ്ചാബില്‍ പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തല്‍.
കക്ഷി നില
ആകെ സീറ്റ് 117
കോണ്‍ഗ്രസ്-75
അകാലിദള്‍ സഖ്യം-18
എഎപി-20
മറ്റുള്ളവര്‍-2
Discussion about this post