ഡല്‍ഹി: ഛത്തീസ്ഗഡില്‍ ശനിയാഴ്ചയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 12 സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഹോളി ആഘോഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സുഖ്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജവാന്മാരെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രാജ്‌നാഥ് സിംഗ് ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മാവോയിസ്റ്റുകള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
Discussion about this post