പനാജി: ഗോവയില്‍ ഭരണം തുടരാന്‍ രാഷ്ട്രീയ നീക്കവുമായി ബിജെപി. ഭരണം നേടാന്‍ നാല് അംഗങ്ങളുടെ പിന്തുണകൂടി മതി എന്നിരിക്കെ ബിജെപി ക്യാമ്പില്‍ പ്രതീക്ഷകള്‍ സജീവമാണ്.
മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്നിവര്‍ക്ക് മൂന്ന് വീതം എംഎല്‍എമാരുണ്ട്. ഇവര്‍ രണ്ടും ബിജെപിയെ പിന്തുണയ്ക്കാനാണ് സാധ്യത. എന്നാലും കേവല ഭൂരിപക്ഷത്തിന് രണ്ട് പേരുടെ കുറവുണ്ട്. സ്വതന്ത്രന്‍മാര്‍ക്ക് ഗോവയില്‍ ആര് ഭരണത്തില്‍ വരണമെന്ന് തീരുമാനിക്കാന്‍ സാധിക്കും. ഇവരെ കൂടെ നിര്‍ത്താനാണ് ബിജെപിയുടെ നീക്കം. പമുന്‍ ബിജെപി അംഗമായ ഗോവിന്ദ് ഗൗഡ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ തിരികെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്.
അതേസമയം ഗോവയില്‍ പാര്‍ട്ടി അധികാരത്തില്‍ വരണമെങ്കില്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനെ തിരികെ സംസ്ഥാന രാഷ്ട്രീയത്തില്‍ എത്തിക്കണമെന്ന അഭിപ്രായം ബിജെപി അംഗങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്നിവരും ഇതിനെ പിന്തുണക്കുന്നുണ്ട്. ഒരംഗമുള്ള എന്‍സിപിയും ബിജെപിയെ പിന്തുണച്ചേക്കുമെന്നാണ് സൂചന.
ഗോവയിലും മണിപ്പൂരിലും ഭരണം പിടിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു.
Discussion about this post