ഡല്‍ഹി: ഡല്‍ഹി തദ്ദേശതെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് ആവശ്യം തെരഞ്ഞെടുപ്പ് കമീഷന് നിഷേധിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ തന്നെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. യുപി തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ വോട്ടിങ് യന്ത്രങ്ങളില്‍ നടന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉള്‍പ്പടെയുള്ള നേതാക്കള്‍ ഉയര്‍ത്തിയത്.
എന്നാല്‍ നോട്ടക്ക് വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഈ വര്‍ഷം മുതല്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഉണ്ടാവും. ഡല്‍ഹിയിലെ മൂന്ന് തദ്ദേശസ്ഥാപനങ്ങളുടെ ഭരണം നടത്തുന്നുന്നത് ബി.ജെ.പിയാണ്. ഏപ്രില്‍ 22നാണ് ഡല്‍ഹിയിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 25നാണ് വോട്ടെണ്ണല്‍ നടക്കുക.
Discussion about this post