പാലക്കാട്: വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി അനധികൃതമായ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശികളായ സച്ചിന്‍ സോണി, ചന്ദലാല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നാലരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു.
കോയമ്പത്തൂര്‍ വിമാനത്താവളം വഴി എത്തിച്ച സ്വര്‍ണമാണ് ഇരുവരും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Discussion about this post