വര്‍ക്കല: അയിരൂര്‍ എംജിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അര്‍ജ്ജുന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്‌കൂള്‍ അധികൃതരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ ബിജെപിയും എബിവിപിയും പ്രതിഷേധം പരിപാടി സംഘടിപ്പിച്ചു. സ്‌കൂളിന് മുന്നിലേക്ക് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തി. കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂളധികൃതര്‍ 17 വയസുകാരനായ അര്‍ജ്ജുനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കുറ്റാരോപിതനായ വൈസ് പ്രിന്‍സിപ്പല്‍ അറസ്റ്റ് ചെയ്യണമെന്നും അയിരൂര്‍ എം.ജി.എം മോഡല്‍ സ്‌കൂളിനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ വൈസ് പ്രിന്‍സിപ്പള്‍ ബി രാജീവനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തുവെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.
അര്‍ജ്ജുന്റെ മരണത്തില്‍ അര്‍ജുന്റെ അമ്മ വര്‍ക്കല പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക പരീക്ഷക്കു കോപ്പിയടിച്ചു എന്നു ആരോപിച്ചു മാനേജ്‌മെന്റ് അധികൃതര്‍ കുട്ടിയെ പീഡിപ്പിച്ചുവെന്നും മാനേജ്‌മെന്റിന്റെ മാനസിക പീഡനം മൂലം ആണ് ഇത്തരത്തിലൊരു സംഭവമെന്നും വീട്ടുകാരും സഹപാഠികളും ആരോപിച്ചു. കോപ്പി അടിച്ചു എന്നു ആരോപിച്ചു മാനേജ്മന്റ് സ്‌പെഷ്യല്‍ മീറ്റിംഗ് വിളിച്ചു ചേര്‍ത്ത് കുട്ടിയെ മാതാപിതാക്കളുടെ മുന്നില്‍ അപമാനിച്ചുവെന്ന് സഹപാഠികളും പറയുന്നു.
Discussion about this post