കൊണ്ടോട്ടി: രാഷ്ട്രീയ പാർട്ടികൾ മതമായി മാറുന്നുവെന്ന് പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ. കരിപ്പൂർ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ സെക്യൂരിറ്റി ലോഞ്ചിന് സമീപത്തായുള്ള പുതിയ ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എയർപോർട്ട് ഡയറക്ടർ കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു. സുമിത്ത് ആദ്യചിത്രം വാങ്ങി. ചിത്രങ്ങൾക്ക് ലഭിക്കുന്ന തുകയുടെ 10 ശതമാനം അതോറിറ്റിക്ക് നൽകണം. ഛായാചിത്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയും വിൽക്കാം. പെയിൻറിങുകളും കരകൗശല വസ്തുക്കളും കൊറിയർ വഴി എത്തിക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. ആർട്ടിസ്റ്റ് മദനൻ, ചിത്രകാരികളായ ജി. സ്മിത, ഗായത്രി എന്നിവർ സംബന്ധിച്ചു. വിമാനക്കമ്പനികളിലെ ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.
Discussion about this post