അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ കുടുംബത്തില്‍ പ്രമുഖ ദേശീയ വാദി മേജര്‍ ഗൗരവ് ആര്യ അംഗമായാല്‍ എങ്ങനെ ഇരിക്കും. അര്‍ണബ്- മേജര്‍ ആര്യ കൂട്ടുകെട്ട് ചിലരുടെ ഉറക്കം കെടുത്തുമെന്നാണ് നവമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ ആസാദി മുദ്രാവാക്യം മുഴക്കിയ സംഘത്തിനെതിരെ ശക്തമായ നിലപാടെടുത്ത അര്‍ണബിന്റെ ചര്‍ച്ചകളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു
മേജര്‍ ഗൗരവ് ആര്യ. ചില ദേശീയ മാധ്യമങ്ങളാണ് മേജര്‍ ആര്യയുടെ ‘റിപ്പബ്ലിക് ബന്ധം’ വാര്‍ത്തയാക്കിയത്.
രാജ്യവിരുദ്ധര്ക്കെതിരായി ടൈംസ് നൗ സംഘടിപ്പിക്കുന്ന ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഗൗരവ് ആര്യ. ജെഎന്‍യുവിലെ അഫ്സല് ഗുരു അനുസ്മരണത്തോടെ കനയ്യകുമാറിനെയും, ഉമര്‍ ഖാലിദിനെയും ഹീറോ ആക്കി ചിത്രീകരിച്ചവര ചാനല്‍ ചര്‍ച്ചകളില്‍ ഗൗരവ് ആര്യ പൊളിച്ചടുക്കിയിരുന്നു. ഇതോടെ അര്ണബിനൊപ്പം മേജര്‍ ആര്യയും ദേശവാദികളുടെ പ്രിയതാരങ്ങളായി. സൈന്യത്തെ ബഹുമാനിക്കേണ്ടതിന്റ ആവശ്യകത ചര്‍ച്ചകളില്‍ ഉയര്‍ത്തിപിടിച്ച മേജര്‍ ആര്യ റിപ്പബ്ലിക് ചാനലിന്റെ നേതൃത്വത്തില്‍ എത്തുന്നത് ദേശസ്നേഹികളെ ഏറെ സന്തോഷിപ്പിക്കും. അര്‍ണബിന്റെ പുതിയ ചാനല്‍ സംരഭത്തിനൊപ്പം മേജര്‍ ആര്യ കൂടെ എത്തുന്നത് സോഷ്യല്‍ മീഡിയയും ചര്‍ച്ചയാക്കിയിട്ടുണ്ട്. ദേശവിരുദ്ധര്‍ക്കെതിരായ ചാനല്‍ പോരാട്ടതത്തിന്റെ തലപ്പത്ത് റിപ്പബ്ലിക് ടിവി എത്തുമെന്നാണ് ഇവരുടെ കണക്ക് കൂട്ടല്‍
Discussion about this post