കൊച്ചി: ജിയൊയെ മറികടക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍. ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ നല്കുന്ന പുതിയ ഓഫറാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. 339 രൂപയുടെ റീച്ചാര്‍ജില്‍ 28 ദിവസത്തേക്കു ഈ സേവനം പ്രയോജനപ്പെടുത്താം. 339 രൂപയുടെ റീച്ചാര്‍ജില്‍ ദിവസവും രണ്ടു ജിബിക്കു പുറമെ ഇന്ത്യയിലെവിടെയും ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്കു സൗജന്യമായി വിളിക്കാനും സൗകര്യമുണ്ട്.. കൂടാതെ മറ്റു നെറ്റ്വര്‍ക്കുകളിലേക്കു ദിവസവും 25 മിനിറ്റ് സൗജന്യ കോള്‍ ചെയ്യാനും സാധിക്കും. 18 മുതല്‍ പുതിയ ഓഫര്‍ നിലവില്‍ വരും.
നിലവില്‍ വിപണിയില്‍ ഹിറ്റായിരുന്ന 339 രൂപയുടെ പ്ലാന്‍ നവീകരിച്ചാണു ബിഎസ്എന്‍എല്‍ ഇറക്കിയിരിക്കുന്നത്. 339 രൂപയ്ക്കു നേരത്തെ ഇന്ത്യയില്‍ ഏതു നെറ്റ്്വര്‍ക്കിലേക്കും സൗജന്യ വിളിയും ഒരു ജിബി ഡേറ്റയുമായിരുന്നു ഓഫര്‍. ഇതു പരിഷ്കരിച്ചു ദിവസം രണ്ടു ജിബി ഡേറ്റ എന്ന സൗജന്യം അനുവദിച്ചു. എന്നാല്‍ ഇതോടൊപ്പമുള്ള പരിധിയില്ലാത്ത സൗജന്യ വിളി ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലേക്കു മാത്രമായി ഒതുക്കി. മറ്റു നെറ്റ്്വര്ക്കുകളിലേക്കു 25 മിനിറ്റാണു പുതിയ പ്ലാന്‍ അനുസരിച്ചു സൗജന്യ വിളി ലഭിക്കുക.
ഇപ്പോള്‍ അണ്‍ലിമിറ്റഡ് എന്ന പേരില്‍ ഡേറ്റ ഓഫര്‍ നല്കുന്ന എല്ലാ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളും ദിവസം ഒരു ജിബി ഡേറ്റയാണു സൗജന്യമായി നല്‍കുന്നത്. ഈ സ്ഥാനത്താണു ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ എന്ന ഓഫര്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്.
Discussion about this post