രാഷ്ട്രീയ പ്രധാന്യമുള്ള യുപിയില്‍ മുസ്ലിം വോട്ടുകള്‍ ലഭിക്കാതെ ഒരു കക്ഷികള്‍ക്കും ജയിച്ചു കയറാനാവില്ലെന്നതാണ് യഥാര്‍ത്ഥ്യമെന്ന് പ്രമുഖ അഭിഭാഷകയും, രാഷ്ട്രവേദി മുസ്ലിം മഹിളാ സംഘ് പ്രസിഡണ്ടുമായി ഫര്‍ഹ ഫായിസ്. പാരമ്പര്യമായ സമാജ് വാദി പാര്‍ട്ടിയ്ക്കും ബിഎസ്പിയ്ക്കും ലഭിച്ചിരുന്ന മുസ്ലിം വോട്ടുകള്‍ ഇത്തവണ ബിജെപിയ്ക്ക് ലഭിച്ചു. ഹിന്ദുത്വ ഫോബിയ സൃഷ്ടിച്ച് മുസ്ലിം വോട്ടുകള്‍ കരസ്ഥമാക്കിയിരുന്ന കപട മതേതര കക്ഷികള്‍ക്കേറ്റ തിരിച്ചടിയായിരുന്നു അതെന്നും ഫര്‍ഹ ഒരു ദേശീയ മാധ്യമത്തിലെ പംക്തിയില്‍ പറയുന്നു.
മത നേതാക്കളുടെ മുന്നറിയിപ്പുകളും ഭീഷണികളും അവഗണിച്ച് ബിജെപിയ്ക്ക് വോട്ട് ചെയ്ത യുപിയിലെ മുസ്ലിം സമൂഹം മഹത്തായ ഒരു കാര്യമാണ് ചെയ്തത്. മുസ്ലിംങ്ങള്‍ പ്രത്യേകിച്ച് മുസ്ലിം വനിതകള്‍ മതേതര പാര്‍ട്ടികളുടെ യഥാര്‍ത്ഥമുഖം മനസ്സിലാക്കി പ്രതികരിക്കുകയായിരുന്നു ചെയ്തത്.
മതനേതാക്കളുടെയും പുരോഹിതരുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് അവര്‍ ബിജെപിയ്‌ക്കൊപ്പം നിന്നത് മുത്തലാഖ് പോലുള്ള വിഷയങ്ങളില്‍ ബിജെപി എടുത്ത നിലപാടുകളാണ്. മുസ്ലിം വനിതകളുടെ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഏക പാര്‍ട്ടി ബിജെപി മാത്രമായിരുന്നുവെന്നും ഫര്‍ഹ എഴുതുന്നു.
മുത്തലാഖിനെ എതിര്‍ത്താല്‍ ഡല്‍ഹിയില്‍ നിന്ന് തന്നെ ബിജെപിയെ നിഷ്‌കാസനം ചെയ്യുമെന്നായിരുന്നു ചാനല്‍ സംവാദങ്ങളിലും മറ്റും മൗലാന അന്‍സാര്‍ രാസ, സാജിദ് റഷീദി തുടങ്ങിയവര്‍ സ്വയം പ്രഖ്യാപിച്ചത്. ഖുറാന്‍ വിരുദ്ധമായ മുത്തലാഖിനെതിരായ പോരാട്ടങ്ങളില്‍ മതനേതാക്കള്‍ ഞങ്ങളെ നിരുത്സാഹപ്പെടുത്തി. ഭയത്തിന്റെ രാഷ്ട്രീയം തകര്‍ക്കുകയായിരുന്നു ഇത്തവണ ഞങ്ങള്‍ ചെയ്തത്. രാഷ്ട്രീയ പ്രീണനം നടത്തുന്നവര്‍ മുസ്ലിം വനിതകളുടെ ഉയര്‍ച്ചയ്ക്കായി ഒന്നും ചെയ്തില്ല. മുത്തലാഖില്‍ സ്ത്രീകളുടെ വികാരം മാനിക്കാത്തതായിരുന്നു വിവിധ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകള്‍. മുസ്ലിം വനിതകളെ കുഴിയിലേക്ക് തള്ളിയിട്ട് മത നേതാക്കന്മാര്‍ സമുദായത്തിന്റെ വക്താക്കളായി രംഗത്ത് വന്നിരിക്കുകയാണ്. മുസ്ലിം സമുദായത്തിന്റെ ആഭ്യന്തര കാര്യമാണ് ഇതെന്നും, പുറത്ത് നിന്നുള്ളവര്‍ ഇടപെടേണ്ട എന്നുമായിരുന്നു അവരുടെ വാദം.മറുവശത്ത് ബിജെപി സുപ്രിം കോടതിയില്‍ ശക്തമായ സത്യവാങ്മൂലവുമായി രംഗത്തെത്തുകയായിരുന്നു. ബിജെപി ഒരു മുസ്ലംീമിനും സീറ്റ് നല്‍കിയിരുന്നില്ല എന്നത് സത്യമാണ്. എസ്പിയും ബിഎസ്പിയും നൂറോളം മുസ്ലംി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. എന്നാല്‍ ബിജെപിയല്ലാതെ മുസ്ലിം വനിതകളെ പിന്തുണക്കാന്‍ ആരുമില്ല എന്ന ഞങ്ങള്‍ക്ക് അറിയാമായിരുന്നു’-ഫര്‍ഹ വിലയിരുത്തുന്നു.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ സെക്യുലര്‍ പാര്‍ട്ടികളെന്ന് പറയുന്നവര്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കി, എന്നാല്‍ ഒന്നും പാലിക്കപ്പെട്ടില്ല. അതു കൊണ്ട് ഞങ്ങള്‍ ബിജെപിയ്ക്ക് ഒരവസരം നല്‍കിയെന്നും ഫര്‍ഹ ഫായിസ് പറയുന്നു.
Discussion about this post